കോതമംഗലം: സെന്റ്. ജോസഫ്സ് ഹോസ്പിറ്റൽ കാർഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ലോക ഹൃദയദിനാചരണം നടത്തി . ഹോസ്പിറ്റൽ അസി. അഡ്മിനിസ്ട്രേറ്റർ സി. ഡെറ്റി
എം.എസ്.ജെ. ഉദ്ഘാടനം നിർവഹിച്ചു . ആശുപത്രി സെക്രട്ടറി അഡ്വ. മാത്യു ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കാർഡിയോളജി വിഭാഗം മേധാവി ഡോ. മനോജ് തോമസ് ബോധവൽക്കരണ ക്ലാസ് നയിച്ചു . നഴ്സിംഗ് സൂപ്രണ്ട് സി. ജാസ്മിൻ എം. എസ്. ജെ സന്നിഹിതയായിരുന്നു. സി. ലിയ റോസ് എം. എസ്. ജെ. സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹോസ്പിറ്റൽ PRO എബി കുര്യാക്കോസ് നന്ദി അറിയിച്ചു സംസാരിച്ചു. കാർഡിയോളജി PRO അഭിലാഷ് സ്കറിയ പരിപാടികൾക്കു നേതൃത്വം നൽകി.
