Connect with us

Hi, what are you looking for?

NEWS

എസ് എസ് എൽ സി : കോതമംഗലം ഉപജില്ലയിൽ മികച്ച വിജയം – ആന്റണി ജോൺ എംഎൽഎ.

കോതമംഗലം: എസ് എസ് എൽ സി പരീക്ഷാ ഫലം – കോതമംഗലം ഉപജില്ലയിൽ മികച്ച വിജയമാണെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു.ഉപജില്ലയിൽ ആകെ 29 സ്കൂളുകളിലായി 2624 കുട്ടികളാണ് പരീക്ഷ എഴുതിയത് .ഗവൺമെൻറ് സ്കൂളുകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത് ചെറുവട്ടൂർ ഗവൺമെന്റ് സ്കൂളിലാണ്. 124 കുട്ടികളാണ് പരീക്ഷ എഴുതിയത്. മുഴുവൻ കുട്ടികളും ഇവിടെ ഉപരിപഠനത്തിന് അർഹരായി. എയ്ഡഡ് മേഖലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ കോതമംഗലം സെന്റ് അഗസ്റ്റിൻസ് സ്കൂളിലാണ് .

പരീക്ഷയ്ക്കിരുന്ന 394 കുട്ടികളിൽ 276 കുട്ടികൾ ഫുൾ എ പ്ലസ് നേടി. തുടർച്ചയായ എട്ടാം വർഷം ആണ് പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും സെന്റ് അഗസ്റ്റിൻസ് സ്‌കൂളിൽ ഉപരിപഠനത്തിന് അർഹത നേടുന്നത്.ആദിവാസി മേഖലയിലും ഇത്തവണ മികച്ച വിജയമാണ് ഉണ്ടായത്.കുട്ടമ്പുഴ പഞ്ചായത്തിലെ ഹൈസ്കൂളുകളിൽ ജി എച്ച് എസ് പിണവൂർകുടി ,ജി എച്ച് എസ് മാമലക്കണ്ടം, ജി എച്ച് എസ് പൊയ്ക എന്നീ സ്കൂളുകളിലെ മുഴുവൻ കുട്ടികളും ഉപരിപഠനത്തിന് അർഹത നേടി .

ഓൺലൈൻ പഠന സൗകര്യം ലഭ്യമല്ലാതിരുന്ന ആദിവാസിമേഖലകളിൽ എല്ലാവരുടെയും കൂട്ടായ പരിശ്രമം ത്തിലൂടെ ഓൺലൈൻ പഠന സൗകര്യം ലഭ്യമാക്കുകയും അതിലൂടെ മികച്ച വിജയത്തിലേക്കെത്താൻ സാധിച്ചതായും കോവിഡ് 19 ന്റെ പശ്ചാത്തലത്തിലും മികച്ച വിജയം കൈവരിക്കുന്നതിനായി പ്രവർത്തിച്ച മുഴുവൻ അധ്യാപകരെയും,രക്ഷിതാക്കളെയും,പ്രിയപ്പെട്ട കുട്ടികളെയും,വിദ്യാഭ്യാസ വകുപ്പ് അധികൃതരേയും പ്രത്യേകം അഭിനന്ദിക്കുന്നതായും ആന്റണി ജോൺ എംഎൽഎ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : ഗവൺമെന്റ് ഹൈസ്കൂൾ അയ്യങ്കാവിൽ കോതമംഗലം മരിയൻ അക്കാദമി നടത്തുന്ന Students Empowerment പ്രോഗ്രാമിന് ഇന്ന് തുടക്കം കുറിച്ചു.അതോടൊപ്പം പ്രീപ്രൈമറി കുട്ടികൾക്ക് ആവശ്യമായ കളിയു പകരണങ്ങളും വിതരണം ചെയ്തു. പി റ്റി...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ ആരോഗ്യ മേഖലയിൽ താലൂക്ക് ആശുപത്രി മുതൽ പ്രൈമറി ഹെൽത്ത് സെന്റർ വരെ 8.02 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കി വരുന്നതായി ആന്റണി കോൺ എം എൽ എ അറിയിച്ചു.കോതമംഗലം...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയായി വരുന്ന കോതമംഗലം കെ എസ് ആർ ടി സി ബസ് ടെർമിനലിലേക്ക് ഫർണിച്ചറുകളും മറ്റ്...

NEWS

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലം തല ജോബ് സ്റ്റേഷൻ കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ പ്രവർത്തനം ആരംഭിച്ചു . കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൻ്റെ അധ്യക്ഷതയിൽ...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർ കുടി ആദിവാസി ഉന്നതിയിൽ 1 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. പഠന കേന്ദ്രം, കമ്മ്യൂണിറ്റി...

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...

NEWS

കോതമംഗലം :കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ വിജ്ഞാനോത്സവവം സംഘടിപ്പിച്ചു . വിജ്ഞാനോത്സവം കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോതമംഗലം എംഎൽഎ...

NEWS

കോതമംഗലം :കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ 6.30 നോടുകൂടി മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിന്റെ മൃത ദേഹം ഇന്ന് രാവിലെ 8.30 നോടുകൂടി പൂയംകുട്ടി കപ്പേളപ്പടി യിൽ കണ്ടെത്തി.അപകടം ഉണ്ടായ സമയം മുതൽ...

NEWS

കോതമംഗലം : മണികണ്ഠൻ ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ബിജുവിനായുള്ള തിരച്ചിൽ അഞ്ചാം ദിവസവും തുടരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിൽ നേവിയുടെയും, ഫയർഫോഴ്സ് സ്കൂബ,എൻ ഡി ആർ എഫ് ടീമിന്റെയും നേതൃത്വത്തിൽ മേഖലയിൽ ആകെ...

NEWS

കോതമംഗലം : കഴിഞ്ഞ ബുധനാഴ്ച്ച (25/6/2025) പൂയംകൂട്ടി മണികണ്‌ഠൻ ച്ചാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വി ജെ രാധാകൃഷ്‌ണനെ (ബിജു) കണ്ടെത്തുന്നതിനായി നടത്തുന്ന തിരച്ചിൽ ജില്ലയിലെ മറ്റ് മേഖലകളിലേക്കും (കുന്നത്ത്നാട്,ആലുവ താലൂക്കുകളുടെ പരിധിയിലും) വ്യാപിപ്പിക്കണമെന്ന്...

NEWS

കോതമംഗലം: പൂയംകുട്ടി മണികണ്ഠൻ ചാൽ ചപ്പാത്തിലൂടെ നടന്നു വരുന്നതിനിടയിൽ ഒഴുക്കിൽപെട്ട് കാണാതായ മണികണ്ഠൻച്ചാൽ സ്വദേശി ബിജുവിനായി തിരച്ചിൽ മൂന്ന് ദിവസം പിന്നിട്ടു .ഇന്ന് (27/6/25)രാവിലെ 7 മുതൽ എൻ ഡി ആർ എഫിന്റെ...

NEWS

കോതമംഗലം : കേരള സർക്കാരിന്റെ കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി കോതമംഗലം കൃഷിഭവന് കീഴിൽ രൂപീകൃതമായിട്ടുള്ള കൃഷി ക്കൂട്ടം ഫെഡറേഷൻ്റെയും, കർഷകസഭ – ഞാറ്റുവേല ചന്തയുടെയും ഉദ്‌ഘാടനം ആൻ്റണി ജോൺ എം എൽ...

error: Content is protected !!