കോതമംഗലം : കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സബ്‌സിഡിയോടെ കൃഷി സംരക്ഷണ മേഖലയെ മാത്രം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി കോതമംഗലം മുനിസിപ്പാലിറ്റി വെണ്ടുവഴിയിലെ കർഷകനും കോതമംഗലം എം എ എഞ്ചിനീറിങ്ങ് കോളേജ് പ്രൊഫസ്സർ ആയ പുതീക്കൽ വീട്ടിൽ ബാബു കുര്യാക്കോസിന്റെ കൃഷിയിടത്തിൽ 10KW ഉദ്പാദന ശേഷിയുള്ള സൗരോർജ്ജ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്.
സൗരോർജ്ജ പ്ലാന്റിന്റെ പ്രവർത്തന ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവ്വഹിച്ചു.ചടങ്ങിൽ ആന്റണി ജോൺ എം എൽ എ,മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സ്തീഷ്,എഫ് ഐ റ്റി ചെയർമാൻ ആർ അനിൽകുമാർ,വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്,ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ വി തോമസ്,പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിൻസി സിജു,മുനിസിപ്പൽ കൗൺസിലർ ഷിബു കുര്യാക്കോസ്, സി പി ഐ എം ഏരിയ സെക്രട്ടറി കെ എ ജോയി എന്നിവർ സന്നിഹിതരായിരുന്നു.