പെരുമ്പാവൂർ : സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് പണം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലം തടിക്കാട് മംഗലത്ത്ജംഗ്ഷൻ വലിയക്കാട് വീട്ടിൽ ശബരി (35) യെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 2016 ൽ ആണ് സമൂഹ മാധ്യമം വഴി ഇയാൾ യുവതിയെ പരിചയപ്പെടുന്നത്. തുടർന്ന് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നു. രണ്ട് ലക്ഷം രൂപ യുവതിയിൽ നിന്ന് വാങ്ങിയെന്നും പരാതിയിൽ പറയുന്നു. എ.എസ്.പി അനൂജ് പലിവാൽ ഇൻസ്പെക്ടർ ആർ.രഞ്ജിത്ത് എസ്.ഐമാരായ റിൻസ്.എം.തോമസ്, ജോസി.എം.ജോൺസൻ, എസ് സി പി ഒമാരായ കെ.എനൗഷാദ്, പി.എ.അബ്ദുൽമനാഫ്, സാബു, ധന്യ മുരളി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുളളത്.
