കോതമംഗലം: പൊതുവിദ്യാലയത്തിൽ പഠിക്കുന്ന ദിന്ന ശേഷിക്കാരായ കുട്ടികൾക്ക് പഠന സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുമെന്ന് ആന്റണി ജോൺ MLA അറിയിച്ചു. ഭിന്നശേഷിക്കാരായ 6 വയസ്സിനും 18 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായി സ്റ്റാറ്റിക് സൈക്കിൾ,സി പി ചെയർ,സ്റ്റാൻഡിങ് ബോക്സ്,സർജിക്കൽ ഷൂസ്,കാലിപ്പർ ഉപ്പ് എന്നീ സഹായ ഉപകരണങ്ങളാണ് വിതരണം ചെയ്യുന്നത്. മെഡിക്കൽ ക്യാമ്പിൽ കണ്ടെത്തിയ കുട്ടികൾക്കാണ് ഇവ വിതരണം ചെയ്യുന്നത്. വിതരണം നാളെ (05-06-21 ശനി ) ആരംഭിക്കുമെന്ന് MLA അറിയിച്ചു.
