പല്ലാരിമംഗലം : ഒറ്റപ്പെട്ടു കഴിയുന്നവർക്കായി കുടുംബശ്രീവഴി നടപ്പാക്കുന്ന കാളിങ്ങ് ബെൽ പദ്ധതി വാരാചരണത്തിന്റെ ഭാഗമായി പല്ലാരിമംഗലം പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ പുലിക്കുന്നേപ്പടി കാഞ്ഞിരമുകളേൽ ഗോപാലന്റെ വീട് ബിസ്മി അയൽക്കൂട്ടം പ്രവർത്തകർ സന്ദർശിച്ചു. അയൽകൂട്ടം പ്രവർത്തകർക്കൊപ്പമെത്തിയ ബ്ലോക് പഞ്ചായത്തംഗം ഒ ഇ അബ്ബാസ് ഗോപാലനെ ആദരിച്ചു. വാർഡുമെമ്പർ നിസാമോൾ ഇസ്മയിൽ പദ്ധതിയുടെ ഭാഗമായുള്ള ഐക്യദാർഡ്യ പ്രതിജ്ഞചൊല്ലി. സി ഡി എസ് മെമ്പർ ആത്തിക്കജലാം, എ ഡി എസ് വൈസ് പ്രസിഡന്റ് ഫാത്തിമ ഇബ്രാഹിം, ബിസ്മി അയൽക്കൂട്ടം പ്രസിഡന്റ് നാച്ചി അലിയാർ എന്നിവർ സന്നിഹിതരായി.

You must be logged in to post a comment Login