CHUTTUVATTOM
സ്നേഹിത കാളിങ്ങ്ബെൽ പദ്ധതിയുടെ ഭാഗമായി വീട് സന്ദർശിച്ചു.

പല്ലാരിമംഗലം : ഒറ്റപ്പെട്ടു കഴിയുന്നവർക്കായി കുടുംബശ്രീവഴി നടപ്പാക്കുന്ന കാളിങ്ങ് ബെൽ പദ്ധതി വാരാചരണത്തിന്റെ ഭാഗമായി പല്ലാരിമംഗലം പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ പുലിക്കുന്നേപ്പടി കാഞ്ഞിരമുകളേൽ ഗോപാലന്റെ വീട് ബിസ്മി അയൽക്കൂട്ടം പ്രവർത്തകർ സന്ദർശിച്ചു. അയൽകൂട്ടം പ്രവർത്തകർക്കൊപ്പമെത്തിയ ബ്ലോക് പഞ്ചായത്തംഗം ഒ ഇ അബ്ബാസ് ഗോപാലനെ ആദരിച്ചു. വാർഡുമെമ്പർ നിസാമോൾ ഇസ്മയിൽ പദ്ധതിയുടെ ഭാഗമായുള്ള ഐക്യദാർഡ്യ പ്രതിജ്ഞചൊല്ലി. സി ഡി എസ് മെമ്പർ ആത്തിക്കജലാം, എ ഡി എസ് വൈസ് പ്രസിഡന്റ് ഫാത്തിമ ഇബ്രാഹിം, ബിസ്മി അയൽക്കൂട്ടം പ്രസിഡന്റ് നാച്ചി അലിയാർ എന്നിവർ സന്നിഹിതരായി.
CHUTTUVATTOM
കാലടി സമാന്തര പാലം ; പദ്ധതി പ്രദേശത്തെ മുഴുവൻ ഭൂമിയും ഏറ്റെടുക്കും: എൽദോസ് കുന്നപ്പിള്ളി എംഎൽഎ.

പെരുമ്പാവൂർ : കാലടി സമാന്തര പാലം നിർമ്മാണത്തിനായി പദ്ധതി പ്രദേശത്തിനോട് ചേർന്ന് കിടക്കുന്ന മുഴുവൻ ഭൂമിയും ഏറ്റെടുക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. പാലത്തിനായി ഭൂമി ഏറ്റെടുക്കുമ്പോൾ വീടും സ്ഥലവും നഷ്ടപ്പെടുന്ന പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട എംവി ജയപ്രകാശിൻ്റെ മിച്ചമുള്ള രണ്ടു സെന്റ് ഭൂമി കൂടി ഏറ്റെടുക്കണമെന്ന് ആവശ്യമുയർന്നിരുന്നു. സ്ഥലം ഏറ്റെടുത്ത ശേഷവും ബാക്കി വരുന്ന രണ്ട് സെൻ്റ് ഭൂമി ഭാവിയിൽ ഉപയോഗ ശൂന്യമായി കിടക്കുമെന്നതിനാൽ അത് കൂടി ഏറ്റെടുക്കുന്നതിന് നടപടികൾ സ്വീകരിക്കും. കൂടാതെ 45 ഡിഗ്രി ചെരിവിൽ പുതിയ പാലത്തിനും ബൈപാസ് റോഡിനും ആവശ്യമായ തുക ബജറ്റിൽ വകയിരുത്തണമെന്ന് കാണിച്ചു ധനകാര്യ വകുപ്പ് മന്ത്രിക്ക് എൽദോസ് കുന്നപ്പിള്ളി എംഎൽഎ കത്ത് നൽകി.
സമാന്തരപാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പൈലിങ് ജോലികള്‍ ഇതിനിടെ ആരംഭിച്ചിട്ടുണ്ട്. കാലടി ഭാഗത്ത് നിന്നാണ് പൈലിങ് ആരംഭിക്കുന്നത്. കാലടി പുഴയുടെ മദ്ധ്യഭാഗം വരെയുള്ള സ്പാനുകൾ നിർമ്മിക്കുന്നതിനുള്ള പൈലിങ് പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇത് പൂര്‍ത്തിയായതിന് ശേഷം മധ്യഭാഗത്ത് നിന്ന് താന്നിപ്പുഴ ഭാഗത്തേക്കുള്ള പൈലിങ് ജോലികൾ ആരംഭിക്കും. പുഴയുടെ സ്വാഭാവികമായ ഒഴുക്ക് നഷ്ടപ്പെടാതെയിരിക്കാനാണ് രണ്ട് ഘട്ടമായി പൈലിംഗ് നടത്തുന്നത്. പുഴയിലും ഇരുകരകളിലുമായി 19 സ്പാനുകളാണ് നിർമ്മിക്കുന്നത്.
നിലവിലുള്ള പാലത്തിൽ നിന്ന് 5 മീറ്റര്‍ മാറിയാണ് പുതിയ പാലം നിർമ്മിക്കുന്നത്. 455.4 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലുമാണ് പുതിയ പാലത്തിൻ്റെ നിർമ്മാണം. ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതിയില്‍ നടപാത ഉൾപ്പെടെ ആകെ 14 മീറ്റർ വീതിയിലാണ് പാലം നിർമ്മിക്കുന്നത്. പൈൽ ഫൗണ്ടേഷൻ്റെ മുകളിൽ തൂണുകൾ നിർമ്മിച്ചു പ്രസ്ട്രസ്ഡ് ബീമും ആർസിസി ബീമും സ്ലാബുകളുമയിട്ടാണ് പാലം നിർമ്മിക്കുന്നത്.
പുതിയ പാലത്തിന്റെ നിര്‍മ്മാണത്തോടൊപ്പം തന്നെ അപ്രോച്ച് റോഡിനാവശ്യമായിട്ടുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളും പുരോഗമിക്കുകയാണ്. അപ്രോച്ച് റോഡിനായി പെരുമ്പാവൂർ, കാലടി ഭാഗങ്ങളിൽ 50 മീറ്റർ നീളത്തിൽ ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്യും. ഇരു വശങ്ങളിലും ടൈൽ വിരിച്ചു അപ്രോച്ച് റോഡ് മനോഹരമാക്കുന്നതിനും എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്.
പുതിയ പാലം നിർമ്മാണം എംസി റോഡിലെ ഗതാഗത കുരുക്കിന് പരിഹാരമാകുമെന്നണ് പ്രതീക്ഷിക്കുന്നത്. മധ്യ കേരളത്തിലെ എറ്റവും തിരക്കേറിയ പാതയാണ് എംസി റോഡ് എന്നതിനാൽ കാലടി സമാന്തര പാലം യാത്രികർക്ക് ഏറെ ഗുണകരമാകും. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുളള യാത്രക്കാർക്കും പാലം പ്രയോജനം ചെയ്യും. മൂവാറ്റുപുഴ ആസ്ഥാനമായ അക്ഷയ ബിൽഡേഴ്സ് ആണ് കാലടി സമാന്തര പാലത്തിന്റെ കരാർ ഏറ്റെടുത്ത് നിർമ്മാണം ആരംഭിച്ചിട്ടുള്ളത്.
കാലടി പാലത്തിന്റെ താന്നിപ്പുഴ ഭാഗത്തു വീട് നഷ്ടപെടുന്ന വ്യക്തിയുടെ വീട് എൽദോസ് കുന്നപ്പിള്ളി എം എൽ എ സന്നർശിച്ചു. ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ശശി, മനോജ് തോട്ടപ്പിള്ളി, സോളി ബെന്നി, മിഥുൻ ടി എൻ, ലിസി ജോണി, രാജേഷ് മാധവൻ, അമൃത സജിൻ, മിനി സാജൻ, എൻ ഒ ഷൈജൻ, ബ്ലോക്ക് മെമ്പർ രാജേഷ്, ടി.ആർ പൗലോസ് എന്നിവർ സന്നിഹിതരായിരുന്നു.
CHUTTUVATTOM
കാട്ടുതീ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

കോതമംഗലം :- നേര്യമംഗലം വനം റെയ്ഞ്ചിലെ ജീവനക്കാർക്ക് ഇന്ന് വാളറ സ്റ്റേഷനു സമീപം കാട്ടുതീ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വനപാലകർക്കും ഫയർ വാച്ചർന്മാർക്കും കാട്ടുതീ ബോധവൽകരണ ക്ലാസും കാട്ടുതീ നിയന്ത്രിക്കുന്നതിനുള്ള ഉപകരണങ്ങളുടെ പ്രവർത്തനവും വിശദീകരിച്ച് ക്ലാസ് നടത്തി. വാളറ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സിജി മുഹമ്മദിന്റെ നേതൃത്വത്തിൽ നടന്ന ക്ലാസ് നേര്യമംഗലം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സുനിലാൽ ട L ഉത്ഘാടനം ചെയ്തു.
ക്ലാസിൽ വാളറ , കരിമണൽ , ഇഞ്ചതൊട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ സ്റ്റാഫുകൾ പങ്കെടുത്തു. ‘ഹസ്ഖ് വർണ’ അടിമാലി ബ്രാഞ്ച് സ്റ്റാഫ് ജിമ്മി ജോസഫ് , റോബിൻ K N, എബിൻ A R എന്നിവർ, കാട്ടുതീ അണക്കുന്നതിനുള്ള വിവിധ ഉപകരണങ്ങൾ പ്രദർശിപ്പിച്ചു.
CHUTTUVATTOM
പ്രധാന മന്ത്രിയുമായി പരീക്ഷാ പേ ചർച്ചയിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ച് അനശ്വര.പി.ലാൽ

കോതമംഗലം : പ്രധാനമന്ത്രിയുമായി പരീക്ഷ പേ ചർച്ചയിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ച സന്തോഷത്തിലാണ് മുള്ളാരിങ്ങാട് കാരി അനശ്വര പി ലാൽ.സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ, കേരളം-2022-23 – പരീക്ഷാ പേ ചർച്ചയിൽ പങ്കെടുക്കുന്നതിന് നടത്തിയ ഓൺലൈൻ ഉപന്യാസ മത്സരത്തിൽ മികച്ച പ്രകടനം നടത്തി വിജയിച്ചതിലൂടെയാണ് അനശ്വരക്ക് ഈ അസുലഭ അവസരം കൈവന്നത്. ഈ മാസം 27 ന് ന്യൂഡൽഹിയിൽ പ്രധാന മന്ത്രി നരേന്ദ്ര മോഡിയുമായ് നടക്കുന്ന പരീക്ഷാ പേ ചർച്ചയിൽ കേരളത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 2 വിദ്യാർത്ഥികളിൽ ഒരു വിദ്യാർത്ഥിനിയാണ് എറണാകുളം ജില്ലയിൽ നിന്നുമുള്ള അനശ്വര. സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറുടെ ഉത്തരവിലാണ് തെരഞ്ഞെടുത്ത വിവരം പുറത്തുവന്നത്.
സർവ്വ ശിക്ഷാ അഭിയാൻ കേരള ഒരുക്കിയ ഓൺ ലൈൻ ഉപന്യാസ മത്സരത്തിൽ ചാത്തമറ്റം ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനി അനശ്വര പി.ലാൽന്റെ അളന്നു കുറിച്ച വാക്കുകൾ വിജയത്തിടമ്പേറിയപ്പോൾ ചാത്തമറ്റം സ്കൂളിന് ഇത് അംഗീകാര നിമിഷം കൂടിയാണ്. ദേശീയ തലത്തിൽ നടത്തപ്പെട്ട ഉപന്യാസ മത്സരത്തിലെ മികച്ച പ്രകടനം കേരളത്തിൽ നിന്നും 2 മിടുക്കികൾക്ക് പ്രധാനമന്ത്രിയുമായി സംവദിക്കുവാൻ അവസരം കൈവന്നിരിക്കുകയാണ്. ചാത്തമറ്റം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അനശ്വര പി.ലാലിനു പുറമെ തിരുവനന്തപുരം പട്ടം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ അഷ്ഠമി ആർ എന്ന മിടുക്കിക്കും അവസരം ലഭിച്ചു.കേരളത്തിൽ നിന്ന് ഈ രണ്ടുപേർക്കുമാണ് അവസരം ലഭിച്ചത്.
എൻ എസ് എസ് വളണ്ടിയർ ലീഡർ കൂടിയാണ് അനശ്വര പി.ലാൽ. മുള്ളരിങ്ങാട് സ്വദേശിയും
കാർപ്പെൻ്ററുമായ പറപ്പിളളിൽ വീട്ടിൽ ലാലു പി.ആർ സുനിത ലാൽ,ദമ്പതികളുടെ മകളാണ് പഠനത്തിലും പാഠ്യേതര മിടുക്കിയായ അനശ്വര. യു കെ ജി വിദ്യാർത്ഥിനിയായ അരുണിമ പി.ലാൽ
ലാൽ സഹോദരിയാണ്.
ചിത്രം : അനശ്വര പി ലാൽ
-
ACCIDENT1 week ago
വാഹനാപകടത്തില്‍ കോട്ടപ്പടി സ്വാദേശിയായ യുവാവ് മരണപ്പെട്ടു.
-
CRIME1 week ago
പോക്സോ കേസ് : കോതമംഗലം സ്വദേശിക്ക് പത്ത് വർഷം തടവ്
-
AGRICULTURE1 week ago
കോതമംഗലത്തും വിളയുമെന്ന് തെളിയിച്ചു ഇന്തോനേഷ്യൻ പഴമായ “മട്ടോവ”
-
CRIME7 days ago
വീട്ടിൽ നിന്ന് വാഷും വാറ്റ് ഉപകരണങ്ങളും എക്സൈസ് പിടികൂടി.
-
NEWS7 days ago
ബന്ധുക്കളായ വിദ്യാർത്ഥികൾ പൂയംകുട്ടി പുഴയില്‍ മുങ്ങിമരിച്ചു
-
NEWS1 week ago
തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം റീച്ചിലെ നിർമ്മാണം: ഉന്നതതല സംഘം സ്ഥലം സന്ദർശിച്ചു.
-
CHUTTUVATTOM1 week ago
നാട്ടുകാർക്ക് വേണ്ടി അധികാരികൾ ഒറ്റക്കെട്ടായി; കോട്ടപ്പാറ വനാതിർത്തിയോട് ചേർന്നുള്ള റോഡ് നവീകരണം ആരംഭിച്ചു
-
EDITORS CHOICE3 days ago
യാത്രക്കാരന് പുതുജീവൻ; രക്ഷകരായി അജീഷും, രാജീവും സഹ യാത്രക്കാരും; കോതമംഗലത്തിന്റെ അഭിമാനമായി സൂപ്പർ എക്സ്പ്രസ്സ്
You must be logged in to post a comment Login