കോതമംഗലം: എസ്.എൻ.ഡി.പി യോഗം വൈദീക യോഗം കോതമംഗലം യൂണിയൻ പ്രസിഡന്റായി ദേവഗിരി ശ്രീനാരായണ ഗതദേവ മഹാ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നിമേഷ് തന്ത്രികളെയും സെക്രട്ടറിയായി പി.കെ.ബൈജു ശാന്തിയെയും തിരഞ്ഞെടുത്തു. കോതമംഗലം ദേവഗിരി ഗുരുപ്രസാദം പ്രാർത്ഥനാ ഹാളിൽ നടന്ന പൊതുയോഗം യൂണിയൻ സെക്രട്ടറി പി.എ.സോമൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിന് നിമേഷ് തന്ത്രി അദ്ധ്യക്ഷത വഹിച്ചു. വൈദീക യോഗം സംസ്ഥാന കൺവീനർ ഷാജി ശാന്തി മുഖ്യ പ്രഭാഷണവും സംസ്ഥാന കമ്മിറ്റി അംഗം ജോഷി ശാന്തി അനുഗ്രഹ പ്രഭാഷണവും നടത്തി. സൈബർ സേന യൂണിയൻ ചെയർമാൻ എം.കെ.ചന്ദ്ര ബോസ്, ദേവഗിരി ഗുരുദേവ മഹാക്ഷേത്രം കൺവീനർ പി.വി.വാസു, ലൈക്ക് ശാന്തി, ബൈജു ശാന്തി തുടങ്ങിയവർ പ്രസംഗിച്ചു.
