Connect with us

Hi, what are you looking for?

NEWS

ദേശീയപാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ നിർ മ്മാണത്തിലെ അപാകതകൾ പരിഹരിക്കാൻ ദേശീയ പാത അതോറിറ്റി തയ്യാറാകണം : താലൂക്ക് വികസന സമിതി യോഗം

കോതമംഗലം: കൊച്ചി ധനുഷ്കോടി ദേശീയ പാതയുടെ നിർമ്മാണത്തിലെ അശാസ്ത്രീയത മൂലം കോതമംഗലം താലൂക്കിന്റെ പരിധിയിൽ വരുന്ന കക്കടാശേരി മുതൽ നേര്യമംഗലം വരെയുള്ള പ്രദേശങ്ങളിൽ വാഹന അപകടങ്ങൾ നിത്യ സംഭവമായി മാറിയിരിക്കുകയാണ്. നിരവധി അപകടങ്ങളാണ് ദേശീയ പാതയിൽ പലയിടങ്ങളിലായി ഉണ്ടായിട്ടുള്ളത്. നിരവധി ജീവനുകൾ നഷ്ടമാവുകയും നിരവധി പേർക്ക് ഗുരുതരമായ പരിക്കുകൾ ഏൽക്കുകയുംചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കാൻ ദേശീയ പാത അതോറിറ്റി അടിയന്തിരമായി തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

കോതമംഗലം മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ആൻറണി ജോൺ എം എൽ എ യുടെ അധ്യക്ഷത വഹിച്ചു. കോതമംഗലം താലൂക്ക് പരിധിയിൽ മഴക്കെടുതിയുമായി ബന്ധപ്പെട്ട് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നതും. മൂവാറ്റുപുഴ റവന്യൂ ഡിവിഷൻ തല പട്ടയമേള കോതമംഗലത്ത് വച്ച് നടത്തുകയും കോതമംഗലം താലൂക്കിലെ 55 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തതായും എംഎൽഎ യോഗത്തിൽ അറിയിച്ചു

എറണാകുളം ജില്ലാ കളക്ടറായി രണ്ടര വർഷക്കാലം സേവനം അനുഷ്ഠിച്ചു പോന്ന ബഹുമാനപ്പെട്ട ശ്രീ എൻ എസ് കെ ഉമേഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ – കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ എന്നീ പോസ്റ്റുകളിലേക്ക് നിയമിതനാവുന്ന സാഹചര്യത്തിൽ അദ്ദേഹത്തിൻറെ മാതൃകാപരമായ സേവനത്തിനും പ്രവർത്തനങ്ങൾക്കും യോഗത്തിൽ എം.എൽ.എ അഭിനന്ദനം അർപ്പിച്ചു.കോതമംഗലത്തിന്റെ നിരവധിയായ പ്രശ്നങ്ങളിൽ രണ്ടര വർഷകാലവും അദ്ദേഹത്തിന്റെ സജീവ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നും എം എൽ എ പറഞ്ഞു.

കോതമംഗലം താലൂക്കിലെ വനമേഖലയോട് ചേർന്നുവരുന്ന പ്രദേശങ്ങളിലെ വന്യമൃഗ ശല്യം തടയുന്നതിനായി ചെയ്തു പോരുന്ന ഫെൻസിങ്,ഹാങ്ങിങ് ഫെൻസിങ്, ട്രഞ്ചിംഗ് വർക്കുകൾ എത്രയും വേഗം പൂർത്തീകരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം വനം വകുപ്പിനോട് ആവശ്യപ്പെട്ടു. താലൂക്കിലെ പല പ്രദേശങ്ങളിലും അപകട ഭീഷണിയിൽ നിൽക്കുന്ന കെ.എസ്.ഇ.ബി ലൈനുകളിലെയും സർവീസ് വയറുകളിലെയും അപകട ഭീഷണി ഒഴിവാക്കാൻ വേണ്ട അറ്റകുറ്റ പണി അടിയന്തരമായി നടത്തണമെന്നും വികസന സമിതി കെ.എസ്.ഇ.ബി.യോട് ആവശ്യപ്പെട്ടു.

താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ വെള്ളക്കെട്ട്, റോഡിലെ അപകട കുഴികൾ എന്നീ വിഷയങ്ങളിലെ പരിഹാരനടപടികളെക്കുറിച്ചും, അപകടഭീഷണിയുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിനെപ്പറ്റിയും യോഗം ചർച്ച ചെയ്തു.
കാലാവർഷം കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലകളിൽ റവന്യൂ,ട്രൈബൽ വകുപ്പുകളുടെ പ്രത്യേകമായ ശ്രദ്ധയുണ്ടാകണമെന്ന് യോഗം നിർദ്ദേശിച്ചു. താലൂക്കിൽ ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട പൊതു സാഹചര്യത്തെ സംബന്ധിച്ചും യോഗം വിശദമായി ചർച്ച ചെയ്തു.

റവന്യൂ ടവർ ഭാഗത്ത് എം.വി.ഡി പിടിച്ചെടുത്തു സൂക്ഷിച്ചിട്ടുള്ള തുരുമ്പെടുത്ത വാഹനങ്ങൾ നീക്കം ചെയ്യാൻ വേണ്ട നടപടി കൈക്കൊള്ളണമെന്ന് താലൂക്ക് വികസന സമിതി യോഗം എം വി ഡി യോട് നിർദ്ദേശിച്ചു.

യോഗത്തിൽ തഹസിൽദാർ അനിൽകുമാർ എം,ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ.കെ ദാനി, റാണിക്കുട്ടി ജോർജ്,മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ സിന്ധു ഗണേശൻ, വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡണ്ട് പി കെ ചന്ദ്രശേഖരൻ നായർ,കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, കോതമംഗലം നഗരസഭവികസന കാര്യ ചെയർമാൻ കെ.എ നൗഷാദ്, എം എസ് എൽദോസ്,ബേബി പൗലോസ്, എ .ടി പൗലോസ്,അഡ്വ.പോൾ മുണ്ടക്കൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

You May Also Like

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ താലിപ്പാറക്ക് സമീപം കച്ചോലപ്പാറയില്‍ വീടിന് നേരെ കാട്ടാനയാക്രമണം. ആറാം വാര്‍ഡില്‍ താമസിക്കുന്ന പങ്കജാക്ഷിയുടെ വീടിന്റെ പുറകുവശമാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കാട്ടാനക്കൂട്ടമെത്തിയത്. വീട്ടുവളപ്പിലുണ്ടായിരുന്ന കാര്‍ഷിക...

CHUTTUVATTOM

കോതമംഗലം: നഗരത്തിലെ ലിങ്ക് റോഡ് ഇടിഞ്ഞ് ഗര്‍ത്തം രൂപപ്പെട്ടത് അപകടക്കെണിയാകുന്നു. എഎം റോഡില്‍നിന്ന് കോണ്‍ഗ്രസ് ഓഫീസ് വഴി ദേശീയപാതയിലേക്കെത്തുന്ന ലിങ്ക് റോഡിന്റെ അവസാന ഭാഗത്ത് കലുങ്കിനോട് ചേര്‍ന്നാണ് റോഡ് ഇടിഞ്ഞിട്ടുള്ളത്. കലുങ്കിന്റെ സംരക്ഷണഭിത്തിയും...

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലം, വാരപ്പെട്ടി, ആയവന എന്നീ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിക്കുന്ന റോഡ് വീതി കൂട്ടി പുനര്‍നിര്‍മിക്കാന്‍ പൊളിച്ചിട്ടിട്ട് മൂന്ന് മാസം. പല്ലാരിമംഗലം പഞ്ചായത്തിലെ അടിവാട് തെക്കേകവല കനാല്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് മൈലൂര്‍...

CHUTTUVATTOM

കോതമംഗലം: ദേശീയപാതയില്‍ കോതമംഗലം ശോഭനപ്പടിയില്‍ തടി ലോറി കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് സമീപത്തെ പുരയിടത്തിലേക്ക് മറിഞ്ഞു. റോഡരികില്‍ ഓടയുടെ മുകളിലായി പാര്‍ക്ക് ചെയ്തിരുന്ന തടി ലോറി അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് സമീപത്തെ വീടിന്റെ മതിലും...

CHUTTUVATTOM

കോതമംഗലം :വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ 2025–26 സാമ്പത്തിക വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി പൊതുസ്ഥലങ്ങളിൽ മാലിന്യ ബിന്നുകൾ സ്ഥാപിക്കുന്ന പ്രവർത്തനത്തനങ്ങൾക്ക് വാരപ്പെട്ടി കവലയിൽ മാലിന്യ ബിന്ന് സ്ഥാപിച്ചുകൊണ്ട് തുടക്കമിട്ടു . ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു....

CHUTTUVATTOM

കോതമംഗലം: തങ്കളം – കോഴിപ്പിള്ളി ബൈപാസ് ആദ്യ റീച്ചിൽ റോഡ് ലൈറ്റനിംഗ് സിസ്റ്റം സ്ഥാപിക്കുന്നതിന് എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 65 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ...

CHUTTUVATTOM

കോതമംഗലം:  നാടിൻ്റെ വികസനത്തിനായി രാജാക്കൻമാരുടെ കാലത്ത് ജനങ്ങൾക്ക് തുറന്നുകൊടുത്ത ആലുവ – മൂന്നാർ രാജപാത വനം വകുപ്പ് അടച്ചു പൂട്ടുന്നത് അന്യായമാണെന്ന് കോതമംഗലം രൂപത ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു. ഓൾഡ്...

CHUTTUVATTOM

കോതമംഗലം: ആലുവ – മൂന്നാര്‍ രാജപാത പുനര്‍ നിര്‍മ്മാണം കോടതി നിര്‍ദ്ദേശങ്ങള്‍ കൂടി പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചു....

CHUTTUVATTOM

കോതമംഗലം: വാട്ടര്‍ അതോറിറ്റി കുടിവെള്ളത്തിനായി വെള്ളം പമ്പ് ചെയ്യുന്ന കോഴിപ്പിള്ളി പുഴയിലേക്ക് സാമൂഹ്യവിരുദ്ധര്‍ മനുഷ്യ വിസര്‍ജ്യം അടങ്ങിയ ഡയപ്പറുകള്‍ ഉള്‍പ്പെടെയുള്ള മാലിന്യം തള്ളിയ നിലയില്‍. കോഴിപ്പിള്ളി പാലത്തിന് താഴെയായാണ് പ്ലാസ്റ്റിക്, വിസര്‍ജ്യം അടങ്ങിയ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുമ്പോഴും പരിഹാരം കാണേണ്ട വാട്ടര്‍ അതോറിറ്റി സബ് ഡിവിഷണല്‍ ഓഫീസ് പ്രവര്‍ത്തനം ഉദ്യോഗസ്ഥരില്ലാതെ പ്രതിസന്ധിയില്‍. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നീ പ്രധാന തസ്തികകളില്‍ ഉദ്യോഗസ്ഥരില്ലാത്തതാണ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് 15 അടി നീളമുള്ള കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. ഭൂതത്താന്‍കെട്ട് ഇറിഗേഷന്‍ ഓഫീസിന്റെ പിറകുവശത്തുനിന്നാണ് പാമ്പിനെ പിടികൂടിയത്. ഇന്നലെ രാവിലെ ഓഫീസിലെത്തിയ ജീവനക്കാരാണ് ആദ്യം പാമ്പിനെ കണ്ടത്. പാമ്പുപിടുത്ത വിദഗ്ധന്‍ മാര്‍ട്ടിന്‍...

CHUTTUVATTOM

കോതമംഗലം: ഭരണമാറ്റത്തിന് വേണ്ടി മാത്രമല്ല കേരളത്തിന്റെ മാറ്റത്തിനാണ് ജനങ്ങള്‍ ഇത്തവണ യുഡിഎഫിനെ അധികാരത്തിലേറ്റുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. പുതുയുഗ യാത്രയ്ക്ക് കോതമംഗലത്ത് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ ഇന്ത്യയില്‍ ഒന്നാമതാക്കും....

error: Content is protected !!