കോതമംഗലം : ജീവിതശൈലി രോഗങ്ങളിൽ നിന്ന് സ്ത്രീകളുടെ ആരോഗ്യനില മെച്ചപ്പെടുത്തുന്നതിന് നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഷീ ജിം പ്രവർത്തനം ആരംഭിച്ചു. ഷി ജിമ്മിന്റെ പ്രവർത്തനോദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി എം മജീദ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം അനു വിജയനാഥ്, പഞ്ചായത്ത് സെക്രട്ടറി ഇ എം അസീസ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ വിനയൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ മൃദുല ജനാർദ്ദനൻ,
വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എം എം അലി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ ബി ജമാൽ,വാർഡ് മെമ്പർമാരായ അരുൺ സി ഗോവിന്ദൻ, കെ കെ നാസർ,സുലേഖ ഉമ്മർ, ഷാഹിദാ ഷംസുദ്ദീൻ,നൂർജാമോൾ ഷാജി, ബീന ബാലചന്ദ്രൻ, സീന എൽദോസ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അരുൺ സി, സി ഡി എസ് ചെയർപേഴ്സൺ ഐഷ അലി എന്നിവർ പ്രസംഗിച്ചു. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ മേൽനോട്ടത്തിൽ ആയിരിക്കും ഷീ ജിമ്മിന്റെ പ്രവർത്തനം.
