കോതമംഗലം :ഹോമിയോപ്പതി വകുപ്പിന്റെ 50-)0 മത് വാർഷികത്തോടനുബന്ധിച്ച് നടപ്പിലാക്കിയിട്ടുള്ള”ഷീ “പദ്ധതി കോതമംഗലം മണ്ഡലത്തിൽ തുടക്കമായി. ഉദ്ഘാടനം കോതമംഗലം ടൗൺ എൽ പി സ്കൂളിൽ ആൻറണി ജോൺ എം എൽ എ നിർവഹിച്ചു.മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ച ചടങ്ങിൽ എഫ് എ സി ഡി എം ഒ മിനി സി കർത്ത മുഖ്യപ്രഭാഷണം നടത്തി .നാഷണൽ ആയുഷ്‌മിഷൻ ഡി പി എം ഡോ.എം എസ് നൗഷാദ്,കോതമംഗലം ഗവ. ഹോമിയോപ്പതി ഡിസ്‌പെൻസറി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.സൂസൻ മത്തായി , വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ , വികസന കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്,ക്ഷേമ കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ വിനോദ് , പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിൻസി തങ്കച്ചൻ , വിദ്യാഭ്യാസ – കലാ – കായിക കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ . ജോസ് വർഗീസ് , പ്രതിപക്ഷ നേതാവ് എ ജി ജോർജ് , കോതമംഗലം ജി എൽ പി എസ് ഹെഡ്മിസ്ട്രസ് മിനി മോൾ സി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ വി തോമസ് സ്വാഗതവും വാർഡ് കൗൺസിലർ റിൻസി റോയി നന്ദിയും രേഖപ്പെടുത്തി .ഹോമിയോപ്പതി വകുപ്പിന്റെ അമ്പതാമത് വാർഷികത്തോടനുബന്ധിച്ചാണ് ആരോഗ്യമേഖലയിൽ വിവിധ ഇടപെടലുകൾ നടത്തുവാൻ തീരുമാനിച്ചത്.ആർത്തവാരോഗ്യം, മാനസികാരോഗ്യം,തൈറോയ്ഡുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ, പ്രമേഹം,രക്തസമ്മർദ്ദം എന്നീ അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ടാണ് “ഷീ” ക്യാമ്പയിൻ ഉൾപ്പെടുത്തിയിട്ടുള്ളത്.
