കോതമംഗലം: കേരള സർക്കാരിന്റെ മൃതസഞ്ജീവനി എന്ന പദ്ധതിയുമായി സഹകരിച്ച് എസ് എഫ് ഐ കോതമംഗലം ഏരിയ കമ്മിറ്റി വിദ്യാർത്ഥികളിൽ നിന്നും സമാഹരിച്ച് നാനൂറോളം അവയവദാന സമ്മതപത്രമാണ് കേരള സർക്കാരിന് കൈമാറിയത് .എസ് എഫ് ഐ കോതമംഗലം ഏരിയ സെക്രട്ടറി സ:ജോജിഷ് ജോഷിയുടെ കൈയ്യിൽ നിന്നും സർക്കാരിന് വേണ്ടി കോതമംഗലം എം എൽ എ സ.ആൻറണി ജോൺ ഏറ്റുവാങ്ങി. എസ് എഫ് ഐ കോതമംഗലം ഏരിയ പ്രസിഡൻറ് സ:എൽദോസ് വി ജി, ഏരിയാ കമ്മിറ്റി അംഗങ്ങളായ അജയ്മോഹൻ, നിതീഷ് കുമാർ, ബേസിൽ എൽദോസ്
എന്നിവർ സന്നിഹിതരായിരുന്നു.
