കോതമംഗലം: പുതുപ്പാടി യല്‍ദോ മാര്‍ ബസേലിയസ് കോളേജ് നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സപ്ത ദിന സഹവാസ ക്യാമ്പ് ‘സ്പന്ദനം’ സമാപിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോട്ടപ്പടി പഞ്ചായത്ത് അംഗം മിനി ഏലിയാസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ മരിയന്‍ മാനേജ്‌മെന്റ് സ്റ്റഡീസ് പ്രിന്‍സിപ്പല്‍ ഡോ.സോളമന്‍ കെ പീറ്റര്‍ മുഖ്യപ്രഭാഷണവും നടത്തി.
പ്രോഗ്രാം ഓഫീസര്‍ ബേസില്‍ പിഎഎന്‍, പിണ്ടിമന ഗ്രാമ പഞ്ചായത്ത് അംഗം ജെന്‍സി വര്‍ഗീസ്, കവളങ്ങാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റും, കോമേഴ്‌സ് വിഭാഗം അധ്യാപകനുമായ ഷിബു പി.എം, എംഡിഎച്ച്എസ് സ്‌കൂള്‍ എച്ച്എം അര്‍പ്പണ സി. അബ്രഹാം, എംഡിഎച്ച്എസ് സ്‌കൂള്‍ മാനേജര്‍ സാജു പോള്‍,എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ അലീന ജോസ് എന്നിവര്‍ പ്രസംഗിച്ചു. വോളന്റിയര്‍ സെക്രട്ടറിമാരായ വൈഷ്ണവ്, ഇബ്രാഹിം, ലക്ഷ്മി, കാര്‍ത്തിക എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.






















































