കോതമംഗലം: കീരംപാറ ഇടവകയില്‍ 70 വയസിനുമുകളില്‍ പ്രായമുള്ള മാതാപിതാക്കളെ ആദരിക്കുന്ന ലൈഫ് ഈസ് ബ്യൂട്ടിഫ്യുള്‍ പരിപാടി സംഘടിപ്പിച്ചു. ചടങ്ങിനു മുന്നോടിയായി മാതാപിതാക്കള്‍ കാഴ്ചയര്‍പ്പണം നടത്തി. തുടര്‍ന്ന് നടന്ന ദിവ്യബലിക്ക് ഗോരക്പുര്‍ ബിഷപ് മാര്‍ മാത്യു നെല്ലിക്കുന്നേല്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
ദിവ്യബലിക്കശേഷം നടന്ന സമ്മേളനത്തില്‍ ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ബിഷപ് എല്ലാ മാതാപിതാക്കള്‍ക്കും സമ്മാനം നല്‍കി. ഇടവകവികാരി ബിഷപ്പിന് മൊമെന്റ്റോ നല്‍കി ആദരിച്ചു. ഇടവകയിലെ 100-ലധികം മാതാപിതാക്കള്‍ പങ്കെടുത്തു. ഫാമിലി അപ്പോസ്തലേറ്റ്, പിതൃവേദി, മാതൃവേദി സംഘടനകളുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപിച്ചത്.
കൈക്കാരന്‍ മൈക്കിള്‍ തെക്കേകുടി, ഫാമിലി അപ്പോസ്തലേറ്റ് പ്രസിഡന്റ് ഷോജി കണ്ണംപുഴ, പിതൃവേദി പ്രസിഡന്റ് ജിജി പുളിക്കല്‍, സണ്‍ണ്‍ഡേ സ്‌കൂള്‍ ഹെഡ്മിസ്ടിസ് ജിന്‍സി ജോമോന്‍, സിസ്റ്റര്‍ റാണി ടോം, മീഡിയ കോ-ഓഡിനേറ്റര്‍ ജോണ്‍സന്‍ കറുകപ്പിള്ളില്‍ എന്നിവര്‍ നേതൃത്വം നല്‍കി.






















































