ഡൽഹി : ഇടുക്കി എം.പി.അഡ്വ.ഡീൻ കുര്യാക്കോസിന് വാഹനാപകടത്തിൽ പരിക്ക്. ഇന്ന് രാവിലെ താമസസ്ഥലത്ത് നിന്ന് പാർലമെന്റിലേക്ക് തന്റെ സ്ക്കൂട്ടറിൽ യാത്ര ചെയ്യവെയാണ് അപകടം സംഭവിച്ചത്. സ്ക്കൂട്ടർ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. എം.പി.യെ ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈക്കുഴ തെന്നിമാറിയിട്ടുണ്ട് എന്നാണ് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്.