Connect with us

Hi, what are you looking for?

NEWS

മാർ അത്തനേഷ്യസ് കോളേജിൽ സത്വ 2025ന് തുടക്കമായി

 

കോതമംഗലം: കോതമംഗലം, മാർ അത്തനേഷ്യസ് (ഓട്ടോണമസ്) കോളേജിൽ സപ്തതി ആഘോഷങ്ങളുടെ ഭാഗമായ സത്വ ഫെസ്റ്റ് 2025ന് തുടക്കമായി. പാറ്റ്ന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസും കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുൻ ചെയർപെഴ്സണുമായ ജസ്റ്റിസ് ജേക്കബ് ബെഞ്ചമിൻ കോശി, സത്വ 2025 ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിച്ച വിദ്യാർത്ഥികൾ തങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്വം തിരിച്ചറിയണമെന്ന് ജസ്റ്റിസ് ജേക്കബ് ബെഞ്ചമിൻ കോശി ഉദ്ബോധിപ്പിച്ചു. മാർ അത്തനേഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ, ഡോ. എബി പി.വർഗീസ് ആശംസകൾ നേർന്നു. ഐ ക്യു എ സി കോർഡിനേറ്റർ, ഡോ. മിന്നു ജെയിംസ് സ്വാഗതം പറഞ്ഞു. എസ് ക്യു എ സി കോർഡിനേറ്റേഴ്സായ ക്രിസ്റ്റിൻ ചെറിയാൻ , മുഹമ്മദ് അസ്‌ലം എന്നിവർ സംസാരിച്ചു.കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

സ്കൂൾ വിദ്യാർത്ഥികൾക്ക് കലാരംഗത്തും അക്കാദമികരംഗത്തും ഉന്നത വിദ്യാഭ്യാസത്തിൻ്റെ സാധ്യതകൾ പരിചയപ്പെടാനുള്ള അവസരം ഒരുക്കുന്ന സത്വയുടെ ആദ്യ ഫെസ്റ്റാണ് ഈ വർഷം ഉദ്ഘാടനം ചെയ്തത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിദ്യാഭ്യാസ റാങ്കിംഗിൽ (നാഷണൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിംഗ് ഫ്രെയിം വർക്ക്- എൻ.ഐ. ആർ.എഫ്.) 74-ാം സ്ഥാനമാണ് കോതമംഗലം, മാർ അത്തനേഷ്യസ് ഓട്ടോണോമസ് കോളേജിനുള്ളത്. 2021 മുതൽ തുടർച്ചയായി യഥാക്രമം 56,86, 87 എന്നിങ്ങനെ റാങ്ക് നിലനിർത്താൻ മാർ അത്തനേഷ്യസ് കോളേജിന് സാധിച്ചു. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച പ്രഥമ കേരള ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിംഗിൽ – (കെ.ഐ.ആർ എഫ്.) 8-ാം സ്ഥാനത്താണ് മാർ അത്തനേഷ്യസ് ഓട്ടോണമസ് കോളേജ്.

10, 11,12 തലങ്ങളിലെ സ്കൂൾ വിദ്യാർത്ഥികളുടെ വിവിധ മത്സരങ്ങൾക്കു പുറമേ മാർ അത്തനേഷ്യസ് കോളേജിലെ വിവിധ ഡിപ്പാർട്ടുമെൻ്റുകൾ ഒരുക്കിയ ഇരുപതോളം വിനോദമത്സരവേദികളും ഫെസ്റ്റിനെ ആകർഷകമാക്കുന്നു. 35 സ്കൂളുകളിൽനിന്നായി 500 മത്സരാർത്ഥികളാണ് 2 ദിവസത്തെ ഫെസ്റ്റിൽ പങ്കെടുക്കുന്നത്. സത്വയിലെ വിവിധ മത്സരങ്ങൾക്ക് 3 വിഭാഗങ്ങളിലായി 2.8 ലക്ഷം രൂപയാണ് സമ്മാനമായി നൽകുന്നത്. മികച്ച പ്രകടനം നടത്തുന്ന സ്കൂളിന് അത്തനേഷ്യസ് എവർ റോളിംഗ് ട്രോഫിയും നൽകും.

 

You May Also Like

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ താലിപ്പാറക്ക് സമീപം കച്ചോലപ്പാറയില്‍ വീടിന് നേരെ കാട്ടാനയാക്രമണം. ആറാം വാര്‍ഡില്‍ താമസിക്കുന്ന പങ്കജാക്ഷിയുടെ വീടിന്റെ പുറകുവശമാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കാട്ടാനക്കൂട്ടമെത്തിയത്. വീട്ടുവളപ്പിലുണ്ടായിരുന്ന കാര്‍ഷിക...

CHUTTUVATTOM

കോതമംഗലം: നഗരത്തിലെ ലിങ്ക് റോഡ് ഇടിഞ്ഞ് ഗര്‍ത്തം രൂപപ്പെട്ടത് അപകടക്കെണിയാകുന്നു. എഎം റോഡില്‍നിന്ന് കോണ്‍ഗ്രസ് ഓഫീസ് വഴി ദേശീയപാതയിലേക്കെത്തുന്ന ലിങ്ക് റോഡിന്റെ അവസാന ഭാഗത്ത് കലുങ്കിനോട് ചേര്‍ന്നാണ് റോഡ് ഇടിഞ്ഞിട്ടുള്ളത്. കലുങ്കിന്റെ സംരക്ഷണഭിത്തിയും...

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലം, വാരപ്പെട്ടി, ആയവന എന്നീ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിക്കുന്ന റോഡ് വീതി കൂട്ടി പുനര്‍നിര്‍മിക്കാന്‍ പൊളിച്ചിട്ടിട്ട് മൂന്ന് മാസം. പല്ലാരിമംഗലം പഞ്ചായത്തിലെ അടിവാട് തെക്കേകവല കനാല്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് മൈലൂര്‍...

CHUTTUVATTOM

കോതമംഗലം: ദേശീയപാതയില്‍ കോതമംഗലം ശോഭനപ്പടിയില്‍ തടി ലോറി കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് സമീപത്തെ പുരയിടത്തിലേക്ക് മറിഞ്ഞു. റോഡരികില്‍ ഓടയുടെ മുകളിലായി പാര്‍ക്ക് ചെയ്തിരുന്ന തടി ലോറി അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് സമീപത്തെ വീടിന്റെ മതിലും...

CHUTTUVATTOM

കോതമംഗലം :വാരപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ 2025–26 സാമ്പത്തിക വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി പൊതുസ്ഥലങ്ങളിൽ മാലിന്യ ബിന്നുകൾ സ്ഥാപിക്കുന്ന പ്രവർത്തനത്തനങ്ങൾക്ക് വാരപ്പെട്ടി കവലയിൽ മാലിന്യ ബിന്ന് സ്ഥാപിച്ചുകൊണ്ട് തുടക്കമിട്ടു . ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു....

CHUTTUVATTOM

കോതമംഗലം: തങ്കളം – കോഴിപ്പിള്ളി ബൈപാസ് ആദ്യ റീച്ചിൽ റോഡ് ലൈറ്റനിംഗ് സിസ്റ്റം സ്ഥാപിക്കുന്നതിന് എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 65 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ...

CHUTTUVATTOM

കോതമംഗലം:  നാടിൻ്റെ വികസനത്തിനായി രാജാക്കൻമാരുടെ കാലത്ത് ജനങ്ങൾക്ക് തുറന്നുകൊടുത്ത ആലുവ – മൂന്നാർ രാജപാത വനം വകുപ്പ് അടച്ചു പൂട്ടുന്നത് അന്യായമാണെന്ന് കോതമംഗലം രൂപത ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു. ഓൾഡ്...

CHUTTUVATTOM

കോതമംഗലം: ആലുവ – മൂന്നാര്‍ രാജപാത പുനര്‍ നിര്‍മ്മാണം കോടതി നിര്‍ദ്ദേശങ്ങള്‍ കൂടി പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചു....

CHUTTUVATTOM

കോതമംഗലം: വാട്ടര്‍ അതോറിറ്റി കുടിവെള്ളത്തിനായി വെള്ളം പമ്പ് ചെയ്യുന്ന കോഴിപ്പിള്ളി പുഴയിലേക്ക് സാമൂഹ്യവിരുദ്ധര്‍ മനുഷ്യ വിസര്‍ജ്യം അടങ്ങിയ ഡയപ്പറുകള്‍ ഉള്‍പ്പെടെയുള്ള മാലിന്യം തള്ളിയ നിലയില്‍. കോഴിപ്പിള്ളി പാലത്തിന് താഴെയായാണ് പ്ലാസ്റ്റിക്, വിസര്‍ജ്യം അടങ്ങിയ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുമ്പോഴും പരിഹാരം കാണേണ്ട വാട്ടര്‍ അതോറിറ്റി സബ് ഡിവിഷണല്‍ ഓഫീസ് പ്രവര്‍ത്തനം ഉദ്യോഗസ്ഥരില്ലാതെ പ്രതിസന്ധിയില്‍. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ എന്നീ പ്രധാന തസ്തികകളില്‍ ഉദ്യോഗസ്ഥരില്ലാത്തതാണ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് 15 അടി നീളമുള്ള കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. ഭൂതത്താന്‍കെട്ട് ഇറിഗേഷന്‍ ഓഫീസിന്റെ പിറകുവശത്തുനിന്നാണ് പാമ്പിനെ പിടികൂടിയത്. ഇന്നലെ രാവിലെ ഓഫീസിലെത്തിയ ജീവനക്കാരാണ് ആദ്യം പാമ്പിനെ കണ്ടത്. പാമ്പുപിടുത്ത വിദഗ്ധന്‍ മാര്‍ട്ടിന്‍...

CHUTTUVATTOM

കോതമംഗലം: ഭരണമാറ്റത്തിന് വേണ്ടി മാത്രമല്ല കേരളത്തിന്റെ മാറ്റത്തിനാണ് ജനങ്ങള്‍ ഇത്തവണ യുഡിഎഫിനെ അധികാരത്തിലേറ്റുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. പുതുയുഗ യാത്രയ്ക്ക് കോതമംഗലത്ത് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ ഇന്ത്യയില്‍ ഒന്നാമതാക്കും....

error: Content is protected !!