കോതമംഗലം: കോട്ടപ്പടി മാര്‍ ഏലിയാസ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ (സാരംഗ് 2കെ26) 86-ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന തല മേളയിലെ വിജയികള്‍ക്ക് എംഎല്‍എ ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്തു. വയലിനിസ്റ്റ് സ്റ്റീഫന്‍ മാത്യു ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
സ്‌കൂള്‍ ബോര്‍ഡ് പ്രസിഡന്റ് ഫാ. ജോസ് പരത്തുവയലില്‍ അധ്യക്ഷത വഹിച്ചു. കല്‍ക്കുന്നേല്‍ മാര്‍ ഗീവര്‍ഗീസ് സഹദാപള്ളി സഹവികാരി ഫാ. ബെന്‍ സ്റ്റീഫന്‍ മാത്യു കല്ലുങ്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം വിരമിക്കുന്ന പ്രിന്‍സിപ്പല്‍ ജീന കെ. കുര്യാക്കോസ്, ഹയര്‍ സെക്കന്ററി വിഭാഗം അധ്യാപകരായ ജിബി വര്‍ഗീസ്, ബിന്ദു ജോര്‍ജ്ജ്, ഹൈസ്‌കൂള്‍ വിഭാഗം അധ്യാപിക സജി എം.വി, ഓഫീസ് അസിസ്റ്റന്റ് ബേബി എം.വൈ.എന്നിവരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമേഷ്ശിവകുമാര്‍ ആദരിച്ചു.
ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ജീന കെ. കുര്യാക്കോസ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.എം. ബേബി,വാര്‍ഡ് മെമ്പര്‍ മറിയാമ്മ പോള്‍, കോട്ടപ്പടി എം.ഇ.എച്ച്.എസ്.എസ്. മാനേജര്‍ ബിജി പി.ഐസക്, കല്‍ക്കുന്നേല്‍ മാര്‍ ഗീവര്‍ഗീസ് സഹദാപള്ളി ട്രസ്റ്റിമാരായ സി.എം. ജോര്‍ജ്ജ്,റ്റി.പി. കുര്യാക്കോസ്,പിറ്റിഎ. പ്രസിഡന്റ് പി.കെ. സുകുമാരന്‍,മാര്‍ ഏലിയാസ് കോളേജ് മാനേജര്‍ സുനില്‍ ജോസഫ്,കോട്ടപ്പടി സെന്റ് ജോര്‍ജ്ജ് പബ്ലിക് സ്‌കൂള്‍ മാനേജര്‍ എല്‍ദോ ജോസ്,സെന്റ് ജോര്‍ജ്ജ് ഇ.എം.യു.പി.എസ്.മാനേജര്‍ വര്‍ഗ്ഗീസ്‌കുട്ടി എം.കെ,മാതൃസംഘം ചെയര്‍പേഴ്‌സണ്‍ ലിന്റ സുബിന്‍, സ്‌കൂള്‍ ലീഡര്‍ നൂതന പോള്‍, സ്‌കൂള്‍ ചെയര്‍മാന്‍ മുഹമ്മദ് ഇമ്രാന്‍ എന്നിവര്‍ പങ്കെടുത്തു.
ഹെഡ്മിസ്‌ട്രെസ് താര എ പോള്‍ സ്വാഗതവും അധ്യാപക പ്രതിനിധി വിജു പി കൃതജ്ഞതയും രേഖപ്പെടുത്തി. വാര്‍ഷികാത്തോടാനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാ പരിപാടികള്‍ അരങ്ങേറി.





















































