കോതമംഗലം : കോതമംഗലം താലൂക്കിലെ മാമലക്കണ്ടം എളംബ്ലാശേരി ആദിവാസി ഊരിലേക്ക് ഭക്ഷ്യ ധാന്യങ്ങൾ നേരിട്ട് എത്തിക്കുന്ന “സഞ്ചരിക്കുന്ന റേഷൻകട” പദ്ധതിയുടെ ഉദ്ഘാടനം എളംബ്ലാശേരി അഞ്ചുകുടി കമ്മ്യൂണിറ്റി ഹാളിൽ വച്ച് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവ്വഹിച്ചു. ആന്റണി ജോൺ എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളകയ്യൻ,ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ഗോപി,പഞ്ചായത്ത് മെമ്പർമാരായ ശ്രീജ ബിജു,സൽമാ പരീത്,മാമലക്കണ്ടം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ പി ഗോപിനാഥൻ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാരായ പി എൻ കുഞ്ഞുമോൻ,പി എം ശിവൻ,അരുൺ ചന്ദ്രൻ,അഖിൽ ജെയിംസ്,ഊര് മൂപ്പൻ മൈക്കിൾ,കാണിക്കാരന്‍ രാജപ്പൻ മാത്തി,വാളറ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ സിജി മഹമ്മദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ജില്ലാ സപ്ലൈ ഓഫീസർ ബി ജയശ്രീ സ്വാഗതവും താലൂക്ക് സപ്ലൈ ഓഫീസർ റ്റി കെ മുരളീധരൻ കൃതജ്ഞതയും പറഞ്ഞു.സമൂഹത്തില്‍ ഉള്‍വനത്തിലും,വിദൂര ദേശങ്ങളിലും കഴിയുന്നവര്‍ക്ക് റേഷന്‍ സാധനങ്ങൾ നേരിട്ട് എത്തിക്കുന്ന ഭക്ഷ്യ പൊതു വിതരണ വകുപ്പിന്റെ പദ്ധതിയാണ് “സഞ്ചരിക്കുന്ന റേഷന്‍കട”.
