കോതമംഗലം: കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി സുനന്ദിനി കൃഷിക്കൂട്ടം കുത്തുകുഴിയുടെ നേതൃത്വത്തില്‍ കോതമംഗലം കോഴിപ്പിള്ളി മലയിന്‍കീഴ് ബൈപ്പാസിന് സമീപം റീട്ടെയില്‍ ഔട്ട്‌ലെറ്റ് ആരംഭിച്ചു. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പ്രിന്‍സ് വര്‍ക്കി ആദ്യ വില്പന നടത്തി.മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു അധ്യക്ഷത വഹിച്ചു.
എറണാകുളം ജില്ലാ കൃഷി ഓഫീസ്,ആത്മ പ്രോജക്ട് ഡയറക്ടര്‍ ഇന്ദു പി. നായര്‍ പദ്ധതി വിശദീകരണം നടത്തി. കൃഷി ഫീല്‍ഡ് ഓഫീസര്‍ സതി പി.ഐ, എറണാകുളം ജില്ലാ കൃഷി ഓഫീസ് ആത്മ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ വിധു വര്‍ക്കി. ഐ, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മാര്‍ക്കറ്റിംഗ് ജില്ലാ കൃഷി ഓഫീസ് എറണാകുളം രജിത അടിയോടി, കോതമംഗലം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രിയാമോള്‍ തോമസ്, വാര്‍ഡ് കൗണ്‍സിലര്‍ ഷിബു കുര്യാക്കോസ്, സുനന്ദിനി കൃഷിക്കൂട്ടം സെക്രട്ടറി ജേക്കബ് മാണി,കാര്‍ഷിക വികസന സമിതി അംഗം കെ. ജെ. ജോര്‍ജ് കുഴികണ്ണി,കോതമംഗലം നഗരസഭ കൃഷിക്കൂട്ടം ഫെഡറേഷന്‍ പ്രസിഡന്റ് റ്റി.കെ ഏലിയാസ് എന്നിവര്‍ പങ്കെടുത്തു.






















































