കോതമംഗലം: സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വ അധ്യാപക-അനധ്യാപക സംഘടന സെന്റ് ജോർജ് സ്കൂളിൽ പഠിക്കുന്ന 4 കുട്ടികൾക്ക് ഓൺലൈൻ പഠന സഹായത്തിനായി ടെലിവിഷനുകൾ വിതരണം ചെയ്തു. ആന്റണി ജോൺ എംഎൽഎ ടെലിവിഷനുകൾ കൈമാറി. ചടങ്ങിൽ സംഘടന പ്രസിഡന്റ് പി വി ഇമ്മാനുവൽ,സ്കൂൾ ഹെഡ്മാസ്റ്റർ സോജൻ മാത്യൂ,സ്കൂൾ മാനേജർ റവ ഡോക്ടർ തോമസ് ചെറുപറമ്പിൽ,ട്രഷറർ ജോസഫ് ജോർജ്,സെക്രട്ടറി എം വി ജോസഫ് എന്നിവർ പങ്കെടുത്തു.
