ന്യൂ ഡൽഹി : ചിരട്ട പാൽ റബ്ബറിന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് നൽകാനുള്ള കേന്ദ്ര സർക്കാർ നീക്കം പിൻവലിക്കണമെന്ന് സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാവിലെ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. നിലവിൽ ചിരട്ട പ്പാൽ BlS ന് പുറത്തായതിനാൽ ഇന്ത്യയിൽ ഇറക്കുമതി തടഞ്ഞിരിക്കുകയാണ്. പുതിയ നീക്കം അനിയന്ത്രിതമായ ഇറക്കുമതിക്ക് വഴി വയ്ക്കുകയും അത് കേരളത്തിലെ റബ്ബർ കർഷകരെ ഗുരുതരമായി ബാധിക്കുകയും ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വഭാവിക റബ്ബർ ഉൽപ്പാദിക്കുന്ന സംസ്ഥാനമായതിനാൽ റബ്ബർ ഇറക്കുമതിയുമായി ബന്ധപ്പെട് ഏത് തീരുമാനവും ഏറ്റവും കൂടുതൽ ബാധിക്കുന്നതും കേരളത്തെയാണ്.
ചിരട്ട പ്പാൽ ഇറക്കുമതിയുമായി ബന്ധപ്പെട്ട് സമാന നീക്കം 2018 ൽ കേന്ദ്ര സർക്കാർ നടത്തിയെങ്കിലും കനത്ത കർഷക പ്രതിഷേധത്തെ തുടർന്ന് നടപ്പിലാക്കിയിരുന്നില്ല. ഈ തീരുമാനമാണ് പുന:പരിശോധനക്കായി സർക്കാരിന്റെ മുന്നിലുളളത്. ആയതിനാൽ സഭാ നിർത്തി വച്ച് ഈ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ Rule 267 പ്രകാരം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി. തുടർന്ന് MP മാരായ ആന്റോ ആന്റണി, ബെന്നി ബഹനാൻ, NK പ്രേമചന്ദ്രൻ, ഡീൻ കുര്യാക്കോസ് എന്നിവർക്കൊപ്പം കേന്ദ്ര വാണിജ്യകാര്യ, പൊതുവിതരണ മന്ത്രി ശ്രീ പീയൂഷ് ഗോയലുമായി ഈ കാര്യം ചർച്ച ചെയ്യുകയും കർഷക താൽപ്പര്യം സംരക്ഷിക്കുന്നതിനായി സർക്കാർ നിലപാട് തിരുത്തണമെന്നും ആവശ്യപ്പെട്ടു.