കോതമംഗലം : റവ. ഡോ. പയസ് മലേകണ്ടത്തില്‍ കോതമംഗലം രൂപത വികാരി ജനറല്‍ ആയി നിയമിതനായി. ഡൽഹി ആര്‍കെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാര്‍ ഇടവകയില്‍ കഴിഞ്ഞ 8 വര്‍ഷമായി വികാരിയായി സേവനം ചെയ്തുവരവെയാണ് പുതിയ നിയമനം. ഓഗസ്റ്റ് ആദ്യ വാരം ചുമതല ഏല്‍ക്കും. ജവാഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റി (JNU ) യിലെ ചരിത്ര വിഭാഗം പ്രഫസറായി സേവനം ചെയ്തുവരുന്നു .മൂവാറ്റുപുഴ പെരിങ്ങഴ സ്വദേശിയാണ് ഇദ്ദേഹം.
