കോതമംഗലം : ജനകീയ പങ്കാളിത്തത്തോടെ നവീകരിച്ച വാരപ്പെട്ടി സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവ്വഹിച്ചു. ജില്ലാ കളക്ടർ ജാഫർ മലിക് ഐ എ എസ് സ്വാഗതവും തഹസിൽദാർ റെയ്ച്ചൽ കെ വർഗീസ് നന്ദിയും പറഞ്ഞു.വില്ലേജ് സ്മാർട്ട് ആക്കുവാൻ നേതൃത്വം കൊടുത്ത വില്ലേജ് ഓഫീസർ റോയി പി ഏലിയാസിനെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ചന്ദ്രശേഖരൻ നായർ,ജില്ലാ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ,റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
