കോതമംഗലം : നവീകരിച്ച മുനിസിപ്പൽ പാർക്കിൻ്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ കെ കെ ടോമിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ് ,ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ വി തോമസ് ,വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിജോ വർഗീസ് ,കൗൺസിലർമാരായ പി ആർ ഉണ്ണികൃഷണൻ ,എൽദോസ് പോൾ, ഷിനു കെ എ, അഡ്വക്കേറ്റ് ജോസ് വർഗീസ്,റോസിലി ഷിബു ,റിൻസ് റോയി ,അഡ്വക്കേറ്റ് ഷിബു കുര്യാക്കോസ് ,നഗരസഭ സെക്രട്ടറി അൻസൽ ഐസക്ക്,സി ഡി എസ് ചെയർപേഴ്സൺ സാലി വർഗീസ്,പി പി മൈതീൻഷാ , ഇ വി രാധാകൃഷ്ണൻ വ്യാപാരി പ്രതിനിധികൾ ,തുടങ്ങിയവർ പങ്കെടുത്തു.
