കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റിയിൽ പ്രവർത്തിച്ചു വരുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റ് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളോടെ നിലവിൽ പ്രവർത്തിക്കുന്ന കോട്ടക്കൽ ബിൽഡിങ്ങിൽ നിന്നും മാർക്കറ്റ് റോഡിലെ സി സി യു ബിൽഡിങ്ങിലേക്ക് മാറ്റി(ആനന്ദ് ഹോസ്പിറ്റലിന് സമീപം)പ്രവർത്തനം ആരംഭിച്ചതിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവ്വഹിച്ചു. വീഡിയോ കോൺഫറൻസ് വഴിയാണ് മന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്.
ഡീൻ കുര്യാക്കോസ് എം പി മുഖ്യ പ്രഭാഷണം നടത്തി. മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി,മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,മുനിസിപ്പൽ കൗൺസിലർ കെ എ നൗഷാദ്,സപ്ലൈകോ അസിസ്റ്റൻ്റ് റീജിയണൽ മാനേജർ റിയാസ് പി,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൻമാരായ ആർ അനിൽ കുമാർ,എ ആർ വിനയൻ,എം കെ രാമചന്ദ്രൻ,എ റ്റി പൗലോസ്,റ്റി പി രാമകൃഷ്ണൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.