കോതമംഗലം:1 കോടി രൂപ ചിലവഴിച്ച് നവീകരിച്ച നെല്ലിക്കുഴി ഇരമല്ലൂർ ചിറയും പാർക്കിംഗ് ഗ്രൗണ്ടും നാടിന് സമർപ്പിച്ചു. എം എൽ എ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും, പഞ്ചായത്ത് ഫണ്ട് 50 ലക്ഷം രൂപയും വീതമാണ് നവീകരണത്തിനായി ചിലവഴിച്ചത്. നവീകരിച്ച ചിറയുടെയും പാർക്കിംഗ് ഗ്രൗണ്ടിന്റെയും ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു.
നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ഷാഹിദ ശംസുദ്ദീൻ സ്വാഗതം പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭാ വിനയൻ, എഫ് ഐ ടി ചെയർമാൻ ആർ അനിൽകുമാർ,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി, സിപിഐ എം ഏരിയ സെക്രട്ടറി കെ എ ജോയ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എൻ ബി ജമാൽ, മൃദുല ജനാർദ്ദനൻ, എം എം അലി,ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലീം, വാർഡ് മെമ്പർമാരായ ടി എം അബ്ദുൽ അസീസ്, സുലൈഖാ ഉമ്മർ, ഷഹന അനസ്, നൂർജാ മോൾ ഷാജി,
നാസർ കാപ്പു ചാലിൽ, പഞ്ചായത്ത് സെക്രട്ടറി ഇ എം അസീസ് എന്നിവർ സംസാരിച്ചു.
