കോതമംഗലം: മഴക്കാലത്ത് തൃക്കാരിയൂർ തോട് കരകവിഞ്ഞ് ടൗണിലും പാലത്തിലും വെള്ളംകയറുന്ന പ്രശ്നത്തിന് പരിഹാരമാകുന്നു. തോട്ടിലെ ഒഴുക്ക് തടസപ്പെടുന്നത് ഒഴിവാക്കാൻ ചെളിയും മണ്ണും നീക്കം ചെയ്യുന്ന ജോലിതുടങ്ങി. ജില്ലാ പഞ്ചായത്ത് വാർഷീക പദ്ധതിയിൽപ്പെടുത്തി 30 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.
മെമ്പർ പി.എ.എം.ബഷീർ പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനീറ നസീർ, ജോമി തെക്കേക്കര, സൗമ്യ ശശി, രഞ്ജിനി രവി, ഫൗസിയ ഷിയാസ്, സത്താർ വട്ടക്കുടി, ആന്റണി ജോസഫ്, ഷെൽജ ജോസ്, അസീസ് മാമോളം, അജീബ് ഇരമല്ലൂർ, രാഹുൽ തങ്കപ്പൻ, അൻഷാദ്, അലി പടിഞ്ഞാറേച്ചാലിൽ, നാസർ വട്ടേക്കാടൻ, സുരേഷ് ആലപ്പാട്ട് എന്നിവർ പങ്കെടുത്തു.






















































