കോതമംഗലം : 3.73 കോടി രൂപ ചിലവഴിച്ച് 30 കിലോമീറ്റർ ദൂരം നിർമ്മിക്കുന്ന ഡബിൾ ലൈൻ ഹാങ്ങിങ് ഫെൻസിങ്ങിന്റെ നിർമ്മാണ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. പിണ്ടിമന – കോട്ടപ്പടി -വേങ്ങൂർ പഞ്ചായത്തുകളിലൂടെയാണ് 30 കിലോമീറ്റർ ദൂരത്തിൽ ഡബിൾ ലൈൻ ഹാങ്ങിങ് ഫെൻസിങ് നിർമ്മിക്കുന്നത്.പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ അയനിച്ചാൽ നിന്നും ആരംഭിച്ച് വേട്ടാമ്പാറ കടുക്കാസിറ്റി, പിച്ചപ്ര, കുളങ്ങാട്ടുകുഴി, കോട്ടപ്പടി പഞ്ചായത്തിലെ വാവേലി, കോട്ടപ്പാറ, കൂവക്കണ്ഠം, തോണിച്ചാൽ, കണ്ണക്കട, കൊളക്കാടൻ തണ്ട്, കുത്തുകുഴി വഴി വേങ്ങൂർ പഞ്ചായത്തിലെ മേയ്ക്കപ്പാല, കണിച്ചാട്ടുപാറ, വാവലുപ്പാറ, പാണിയേലി വഴി പോരിൽ അവസാനിക്കുന്ന നിലയിലും വേട്ടാംമ്പാറ അയനിച്ചാൽ മുതൽ ഓൾഡ് ഭൂതത്താൻകെട്ട് വരെ പുഴ തീരത്തുകൂടിയും പൂർണമായി കവർ ചെയ്യുന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. വടക്കുംഭാഗം സെന്റ് ജോർജ് ഹോറേബ് യാക്കോബായ സുറിയാനി പള്ളി ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ, കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, വേങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ്, പിണ്ടിമന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, തൃശ്ശൂർ ഡിവിഷൻ ഡി എഫ് ഒ രവികുമാർ മീണ ഐ എഫ് എസ്, ചാലക്കുടി ഡിവിഷൻ ഡി എഫ് ഒ എം വെങ്കിടേശ്വരൻ ഐ എഫ് എസ്, മലയാറ്റൂർ ഡിവിഷൻ എ ഡി സി എഫ് ആർ സന്തോഷ് കുമാർ ഐ എഫ് എസ്, വാഴച്ചാൽ ഡിവിഷൻ ഡി എഫ് ഒ ആർ ലക്ഷ്മി, ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലിം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ആശ അജിൻ, ലിസി ജോസഫ്, കോട്ടപ്പടി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സന്തോഷ് അയ്യപ്പൻ, അഡ്വ. ബിജി പി ഐസക്ക്,സണ്ണി വർഗീസ്,സാറാമ്മ ജോൺ,പിണ്ടിമന ഗ്രാമപഞ്ചായത്ത് മെമ്പർ സിബി പോൾ,എസ് എം അലിയാർ,വേങ്ങൂർ പഞ്ചായത്ത് മെമ്പർമാരായ ശ്രീജ ഷിജോ,ബേസിൽ കല്ലറയ്ക്കൽ, സി പി ഐ എം ഏരിയ സെക്രട്ടറി ജോയി കെ എ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.സി സി എഫ് സെൻട്രൽ സെർക്കിൾ ഡോ ആർ ആടലരശൻ ഐ എഫ് എസ് സ്വാഗതവും മലയാറ്റൂർ വനം ഡിവിഷൻ ഡി എഫ് ഒ കുറ ശ്രീനിവാസ് ഐ എഫ് എസ് കൃതജ്ഞതയും രേഖപ്പെടുത്തി.
