പെരുമ്പാവൂർ : 2 പതിറ്റാണ്ടായി പൂട്ടിക്കിടക്കുന്ന ട്രാവൻകൂർ റയോൺസ് കമ്പനിയുടെ 67 ഏക്കർ സ്ഥലം കാടുകയറിക്കിടക്കുകയാണ്. പെരിയാര്‍ നദിയുടെ തീരത്ത് 70 ഏക്കറില്‍ പ്രവര്‍ത്തിച്ചിരുന്ന ട്രാവന്‍കൂര്‍ റയോണ്‍സ് ഒരുകാലത്ത് ജില്ലയിലെ പ്രധാന വ്യവസായശാലകളിലൊന്നായിരുന്നു. തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങളും, ധനകാര്യ സ്ഥാപനങ്ങളിലുള്ള കടബാധ്യതയും സർക്കാർ ഏകദേശം തീർത്തു. അടച്ചു പൂട്ടലിനെതിരെ തൊഴിലാളി യൂണിയൻ നൽകിയ കേസ് ഹൈക്കോടതിയിലുണ്ട്. ആനുകൂല്യങ്ങൾ നൽകിയെന്നു സർക്കാർ സത്യവാങ്മൂലം നൽകിയാലെ കേസ് തീർപ്പാക്കുകയുള്ളു.
നിലവിൽ സ്ഥലത്തിന്റെ ചുമതലയുള്ള കിൻഫ്രയ്ക്ക് എന്തെങ്കിലും പദ്ധതി നടപ്പാക്കണമെങ്കിൽ കേസ് തീർപ്പാകണം. റയോൺസ് കമ്പനിയിൽ നിന്നുള്ള സൾഫ്യൂ റിക് ആസിഡ് കലർന്നതിനാൽ പ്രദേശത്തെ കിണറുകളിലെ വെള്ളം ഉപയോഗിക്കാൻ കഴിയുന്നില്ല. ശുദ്ധജലത്തിനായി 300 കുടുംബങ്ങൾ നെട്ടോട്ടമോടുകയാണെന്നും കമ്പനിയിലെ ശുദ്ധജല പ്ലാന്റ് പ്രവർത്തന സജ്ജമാക്കി തദ്ദേശവാസികൾക്കു പ്രയോജനപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജല വിഭവ മന്ത്രിക്കു നേരത്തെ തന്നെ കത്തു നൽകിയതാണെന്നും എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.
2016 ൽ ആണ് ഗവൺമെന്റ് ജൂലൈ മാസത്തിൽ ആദ്യമായി ഇത് സംബന്ധിച്ച് ഒരു ഓർഡർ ഇറക്കുന്നത് . ആ സന്ദർഭത്തിലാണ് ഇത് ഏറ്റെടുക്കൽ പ്രക്രിയയിലേക്ക് പോകുന്നത്. അതിന്റെ ഭാഗമായി ഇപ്പോൾ ആ സ്ഥലം തന്നെ ഉപയോഗിക്കാനാണ് ഗവൺമെന്റ് ശ്രമിക്കുന്നത് . നിലവിൽ അഞ്ച് ഏക്കർ കെഎസ്ഇബി ക്ക് കൊടുത്തു കഴിഞ്ഞു . 22 ഏക്കറിലാണ് ഫാക്ടറിയും മറ്റ് കെട്ടിടങ്ങളും ഉള്ളത്. 40 ഏക്കർ ആണ് കിൻഫ്ര യെ ഏൽപ്പിക്കാൻ തീരുമാനിച്ചതെങ്കിലും ഇപ്പോൾ ലിക്വിഡേറ്റർ 30 ഏക്കർ ആണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. അതിന്റെ ജോയിൻ ഇൻസ്പെക്ഷൻ ഈ ജൂൺ 29 ആം തീയതി നടത്തിയിട്ടുണ്ട്. അവിടെ നല്ല രീതിയിലുള്ള വ്യവസായം ആരംഭിക്കാൻ കഴിയും എന്നുള്ളതാണ് പ്രതീക്ഷ എന്നും ,30 ഏക്കർ അളന്നു തിരിക്കാനായിട്ട് ഈ മാസം ആദ്യം തന്നെ എറണാകുളം കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നും എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ധനാഭ്യർത്ഥന ചർച്ചയിൽ വ്യവസായ മന്ത്രി പി രാജീവ് നിയമസഭയിൽ അറിയിച്ചു.