Connect with us

Hi, what are you looking for?

SPORTS

രാജസ്ഥാൻ യൂണിവേഴ്സിറ്റിയെ എട്ടുനിലയിൽ പൊട്ടിച്ച് എം. ജിയുടെ ചുണക്കുട്ടികൾ.

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നടക്കുന്ന അഖിലേന്ത്യ അന്തർ സർവ്വകലാശാല ഫുട്ബോൾ ചാംപ്യൻഷിപ്പ് മൂന്നാം ദിവസം മാർ അത്തനേഷ്യസ് ഫുട്ബോൾ സ്റ്റേഡിയം ഒന്നിൽ എം. ജി യൂണിവേഴ്സിറ്റി എതിരില്ലാത്ത 8 ഗോളുകൾക്ക് യൂണിവേഴ്സിറ്റി ഓഫ് രാജസ്ഥാൻ ജെയ്പൂരിനെ പരാജയപ്പെടുത്തി. എം. ജി ക്ക് വേണ്ടി നിതിൻ വിൽസൺ (8) പതിനാറാം മിനിട്ടിൽ ആദ്യഗോൾ നേടി. നിമ്ഷാദ് റോഷൻ (21) 36 ,78 മിനിട്ടുകളിലായി 2 ഗോൾ നേടി.എം.എ കോളേജിൻ്റ മുഹമ്മദ് അജ്സൽ(7) നാല്പത്തി അഞ്ചാം മിനിട്ടിൽ ഗോൾ നേടി. മുഹമ്മദ് റോഷൻ (12)46 ,66,89 മിനിട്ടുകളിലായി 3 ഗോളുകളാണ് എം.ജി ക്കുവേണ്ടി നേടിയത്. ഹരിശങ്കർ (9) എൺപത്തിയൊന്നാം മിനിട്ടിൽ ഗോൾ നേടി.
ഗ്രൗണ്ട് 1ലെ മറ്റൊരു മത്സരത്തിൽ 1 ന് എതിരെ 2 ഗോളുകൾക്ക് ഗുരു നാനക് ദേവ് യൂണിവേഴ്സിറ്റിയെ അടമസ് യൂണിവേഴ്സിറ്റി പരാജയപ്പെടുത്തി.

ഗ്രൗണ്ട് 2ൽ കേരള യൂണിവേഴ്സിറ്റി എതിരില്ലാത്ത 5 ഗോളുകൾക്ക് സൻ്റ് ഗഡ്ജ് ബാബ അമരാവതി യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തി.കേരളക്ക് വേണ്ടി അഞ്ചാം മിനിറ്റിൽ ജെബിൻ ബോസ്കോ (10)ആദ്യ ഗോൾ നേടി. തുടർന്ന് 40,54 മിനിറ്റുകളിലും ജെബിൻ ഗോളുകൾ അടിച്ച് കേരള യൂണിവേഴ്സിറ്റി യുടെ സൂപ്പർ താരമായി. കേരളക്ക് വേണ്ടി ജോസഫിൻ (13) പതിമൂന്നാം മിനിറ്റിലും, ഇരുപത്തി ഏഴാം മിനിറ്റിൽ ഷാഹിർ (9)റും ഓരോ ഗോളുകൾ നേടി.മറ്റൊരു മത്സരത്തിൽ സാമ്പൽപുർ യൂണിവേഴ്സിറ്റിയെ 1 ന് എതിരെ 3 ഗോളുകൾക്ക് പഞ്ചാബ് യൂണിവേഴ്സിറ്റി പരാജയപ്പെടുത്തി.

ഗ്രൗണ്ട് 3 ൽ എസ് ആർ എം.1 ന് എതിരെ 2 ഗോളുകൾക്ക് റാണി ദുർഗാവതി യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തി. കൽക്കട്ട യൂണിവേഴ്സിറ്റിയും പാട്ടിയാല ,പഞ്ചാബി യൂണിവേഴ്സിറ്റിയും ഗോളുകൾ ഒന്നും അടിക്കാതെ സമനില പങ്കിട്ടു. ഗ്രൗണ്ട് 4ൽ
കാലിക്കറ്റ് യൂണിവേഴ്സിറ്റി എതിരില്ലാത്ത 3 ഗോളുകൾക്ക് സിഡോ കൻഹു മുർമു യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തി.കാലിക്കറ്റിനു വേണ്ടി രണ്ടാം മിനിറ്റിൽ സുഹൈൽ എം. എ (18)ആദ്യ ഗോൾ നേടി. തുടർന്ന് പത്തൊൻപതാം മിനിറ്റിൽ മുഹമ്മദ്‌ ഷഫ്നർ ടി. പി (7)യും, ഇരുപത്തി അഞ്ചാം മിനിറ്റിൽ ഷംനാദ് കെ. പി (9)യും ഗോൾ അടിച്ചു.
സൻ്റ് ബാബ ഭഗ് സിംഗ് യൂണിവേഴ്സിറ്റിയും സാവിത്രി ഭായ് ഫൂലേ യൂണിവേഴ്സിറ്റിയും ഓരോ ഗോളുകൾ വീതം സമനില പങ്കിട്ടു.

മാർ അത്തനേഷ്യസ് കോളേജ് ക്യാമ്പസിൽ നടക്കുന്ന അഖിലേന്ത്യ അന്തർ സർവ്വകലാശാല ഫുട്ബോൾ മത്സരത്തിൻ്റെ ക്വാർട്ടർ ഫൈനലിലേക്ക്
പൂൾ എ-യിൽനിന്ന് പാട്ടിയാല- പഞ്ചാബി യൂണിവേഴ്സിറ്റി(5 പോയിൻ്റ് )കൽക്കട്ട യൂണിവേഴ്സിറ്റി (5പോയിൻ്റ് ) ,പൂൾ ബി -യിൽനിന്ന് എം.ജി യൂണിവേഴ്സിറ്റി ( 7പോയിൻ്റ് ), അടമസ് യൂണിവേഴ്സിറ്റി (7 പോയിൻ്റ് ),പൂൾ സി-യിൽനിന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി (9 പോയിൻ്റ്) സൻ്റ് ബാബ ഭഗ് സിംഗ് യൂണിവേഴ്സിറ്റി (4പോയിൻ്റ്) ,പൂൾ ഡി- യിൽനിന്ന് കേരള യൂണിവേഴ്സിറ്റി (9 പോയിൻ്റ്) ,പഞ്ചാബ് യൂണിവേഴ്സിറ്റി (6 പോയിൻ്റ്) എന്നിവർ യോഗ്യത നേടി.

You May Also Like

error: Content is protected !!