കോതമംഗലം :കൊൽക്കത്തയിൽ നടക്കുന്ന ദേശീയതല ഐസിഎസ്ഇ സ്കൂൾ ആർച്ചറി ചാമ്പ്യൻഷിപ്പിലും , ബംഗ്‌ളൂരുവിൽ നടക്കുന്ന ഷൂട്ടിംങ് ചാമ്പ്യൻഷിപ്പിലും പങ്കെടുക്കുവാനുള്ള യോഗ്യത നേടി കോതമംഗലം എം. എ. ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥികൾ. കേരളാ റീജിയന്റെ സംസ്ഥാനതല സെലക്ഷൻ ക്യാമ്പ് കഴിഞ്ഞ ദിവസം എം. എ ഇന്റർനാഷ്ണൽ സ്കൂളിൽ നടന്നു. കേരളത്തിലെ ഐ സി എസ് ഇ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് സെലക്ഷൻ ക്യാമ്പിൽ പങ്കെടുത്തത്. എം. എ ഇന്റർനാഷണൽ സ്കൂളിൽ നിന്ന് ഇഷിത ലിജ എബി , നികേത് പോൾ, റിതിക ടിക്കിൻസ്, ആൻ മരിയാ ഗ്രിഗി, സായ അനു എന്നീ വിദ്യാർത്ഥികൾ സെപ്റ്റംബർ 28, 29 തീയതികളിൽ കൊൽക്കത്തയിൽ വച്ചു നടക്കുന്ന ദേശീയ തല ആർച്ചറി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ അർഹത നേടി. കൂടാതെ ഇഷിതാ ലിജ എബി , നികേത് പോൾ എന്നിവർ ബെസ്റ്റ് ആർച്ചർ അവാർഡും കരസ്ഥമാക്കി.
ഷൂട്ടിംങ്ങിൽ നേതൻ ഫിലിപ്പ്, ജോഷ്ബി ബിന്നി, നയനാ ഷാജി, ആരൺ പ്രമോദ്, അലിഷ പ്രമോദ് കുര്യൻ, അനബെൽ ട്രീസ മരിയ തോമസ് എന്നിവരാണ് യോഗ്യത നേടിയത്. സെപ്റ്റംബർ 28 മുതൽ 30 വരെയുള്ള തീയതികളിൽ ബംഗ്ലൂരുവിൽ വെച്ചാണ് ഷൂട്ടിങ് മത്സരം നടക്കുന്നത്.
