കീരംപാറ : ചേലാട് മിനിപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലെ വലയിൽ കൂടുങ്ങിയ പെരുമ്പാമ്പിനെ ഇന്ന് രക്ഷപെടുത്തി. ഇന്ന് ഉച്ചയോടെയാണ് വീട്ടുവളപ്പിൽ സ്ഥാപിച്ചിരുന്ന വലയിൽ കുടുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ട വീട്ടുകാർ ഉടനെ പുന്നേക്കാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു. വനപാലകരുടെ നിർദ്ദേശത്തെത്തുടർന്ന് ആവോലിച്ചാലിൽ നിന്നും പാമ്പുപിടുത്ത വിദഗ്ദ്ധൻ സി കെ വർഗീസ് എത്തി വലയിൽ കുടുങ്ങിയ പാമ്പിനെ രക്ഷപെടുത്തി ഉൾ വനത്തിൽ തുറന്നു വിടുകയായിരുന്നു.
