കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ കുത്തുകുഴിയിൽ
സ്വകാര്യ ബസ് നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചു ഒഴിവായത് വൻ ദുരന്തം. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് കുത്തു കുഴി ബിവറേജിന് സമീപമാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തിൽ ബസ്സിൻ്റെ മുൻവശം പൂർണ്ണമായി തകർന്നു. മൂന്നാറിൽ നിന്നും ആലുവയിലേക്ക് പോകുകയായിരുന്നു സ്വകാര്യ ബസ് ആണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ശക്തികൊണ്ട് ഹാൻ്റ് ബ്രേക്കിട്ട് നിർത്തിയിരുന്ന ലോറി പതിഞ്ചടിയോളം ടയർ നിരങ്ങി നീങ്ങിയിരുന്നു. കോതമംഗലം പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു.
ഡ്രൈവർക്ക് സാരമായ പരിക്കുകളുണ്ട് എന്നത് ഒഴിച്ചാൽ ബസ്സിലുണ്ടായിരുന്ന മറ്റ് യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് ദേശീയപാതയിൽ കുറച്ചു സമയം ഗതാഗതം തടസ്സപ്പെട്ടു.
