കോതമംഗലം: വടാട്ടുപാറയിൽ പുലിയുടെ സാന്നിധ്യം വിശദമായ റിപ്പോർട്ട് ഡി എഫ് ഒ യ്ക്ക് കൈമാറി.കഴിഞ്ഞ കുറച്ച് മാസങ്ങളായി വടാട്ടുപാറയിൽ വളർത്തു നായ്ക്കളെ പുലി ആക്രമിച്ച് കൊലപ്പെടുത്തുന്ന സംഭവം തുടർ കഥയാകുന്ന സാഹചര്യത്തിൽ പ്രദേശത്ത് കൂട് സ്ഥാപിക്കുന്നതിനു മുന്നോടിയായി തുണ്ടം റെയിഞ്ച് ഓഫീസർ വിശദമായ റിപ്പോർട്ട് ഡി എഫ് ഒ യ്ക്ക് കൈമാറി. മാർച്ച്, ഏപ്രിൽ, മെയ്, ജൂലൈ മാസങ്ങളിലാണ് പലവൻ പടി,ചക്കിമേട്,പാർട്ടി ഓഫീസും പടി,അരീക്കാ സിറ്റി,റോക്ക് ജംഗ്ഷൻ, മരപ്പാലം എന്നീ പ്രദേശങ്ങളിൽ പുലിയെ കണ്ടത്.2 നായ്ക്കളെ ആക്രമിക്കുകയും ഭക്ഷിക്കുകയും,2 നായ്ക്കളെ കൊല്ലുകയും,ഒരു നായയെ ആക്രമിച്ച് പരികേൽപ്പിക്കുകയും, 4 ഇടങ്ങളിലായി പുലിയെ കാണുകയും ചെയ്ത 9 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഈ സാഹചര്യത്തിലാന്ന് പുലിയെ കൂടു വച്ചു പിടിക്കുന്നതിന് മുന്നോടിയായി ഡി എഫ് ഒ യ്ക്ക് റിപ്പോർട്ട് നൽകിയത്.പുലിയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളും, വളർത്തു മൃഗങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായ വീടുകളും ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.റേഞ്ച് ഓഫിസർ നിഖിൽ ജെറോം,സെക്ഷൻ ഫോറസ്ററ് ഓഫീസർ
പി. എം. അനിൽകുമാർ, ബീറ്റ് ഫോറസ്ററ് ഓഫീസർമാരായ കെ. എം. വിനോദ്, കെ. ബി.ഷനിൽ,എം കെ രാമചന്ദ്രൻ, കെ എം വിനോദ്,എൽദോസ് പോൾ,പി ബി സന്തോഷ് ,സുരേഷ് എന്നിവരും എംഎൽ യോടൊപ്പം ഉണ്ടായിരുന്നു.
