ഷാർജ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രവർത്തിച്ചിരുന്ന പ്രവാസി സംഘടനാ നേതാക്കൾ, യൂത്ത് കോൺഗ്രസ്സ് മുൻ എർണാംകുളം ജില്ല സെക്രട്ടറിയുമായിരുന്ന ജിമ്മി കുര്യന്റെ നേതൃത്വത്തിൽ എൻ സി പി യുടെ ദേശീയ പ്രവാസി സംഘടനയായ ഒ എൻ സി പി യിൽ ചേർന്നത്.
കോവിഡ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ ഒ എൻ സി പി യു എ എ ചാപ്റ്റർ വൈ. പ്രസിഡണ്ട് അഡ്വ. ബാബു ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ഒ എൻ സി പി ദേശീയ ജനറൽ സെക്രട്ടറി ജിയോ ടോമി സ്വാഗതം പറഞ്ഞ ചടങ്ങിൽ എൻ സി പി ഓവർസീസ് സെൽ ദേശീയ അദ്ധ്യക്ഷൻ ബാബു ഫ്രാൻസീസ് ഉദ്ഘാടനം നിർവ്വഹിച്ച് പുതിയ അംഗങ്ങളെ ഷാൾ അണിയിച്ച് സ്വീകരിച്ചു.
ജിമ്മി കുര്യൻ, ജോൺസൻ ജോർജ്, പ്രമോദ് നായർ, ജസ്റ്റിൻ മാത്യു, സുബിൻ രഘുനാഥ്, സീൻ ജോഷ്വാ, സുബീഷ് രഘുനാഥ്, ജസ്റ്റിൻ ജോൺ, മനോജ് കൃഷ്ണ എന്നിവരാണ് പുതിയതായി സംഘടനയിൽ ചേർന്നത്. എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജോസഫ് ചാക്കോ (മഹാരാഷ്ട്ര), വിവേക്, നജീബ് ,ജിമ്മി കുര്യൻ, ജോൺസൻ ജോർജ് എന്നിവർ സംസാരിച്ചു. ഒ എൻ സി പി ട്രഷറർ ഷാജു ജോർജ്ജ് നന്ദി പറഞ്ഞു.