പോത്താനിക്കാട് : അമ്പലത്തിലെ ഭണ്ഡാരമോഷ്ടാവ് അറസ്റ്റിൽ . പോത്താനിക്കാട് മാവുടി അപ്പക്കൽ വീട്ടിൽ പരീത് (അപ്പക്കൽ പരീത് 59) നെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവാണിയൂർ കുംഭ പ്പിള്ളി അമ്പലം, മോനിപ്പിള്ളി അമ്പലം, ചെമ്മനാട് അമ്പലം എന്നിവിടങ്ങളിലെ ഭണ്ഡാരമാണ് കുത്തി തുറന്ന് മോഷണം നടത്തിയത്. പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എറണാകുളം തൃശൂർ ജില്ലകളിൽ ഇരുപതിലേറെ മോഷണക്കേസുകൾ ഇയാളുടെ പേരിലുണ്ട്.
