Connect with us

Hi, what are you looking for?

AGRICULTURE

ഹോട്ടൽ മുറ്റത്ത് പച്ചക്കറി തോട്ടം ഒരുക്കി 20 രൂപക്ക് ഊണ്; പോത്താനിക്കാട്ടെ ജനകീയ ഹോട്ടല്‍ ശ്രദ്ധേയമാകുന്നു.

കോതമംഗലം: നാവിൽ കൊതിയൂറും വിഭവങ്ങൾ ഒരുക്കി കാത്തിരിക്കുകയാണ് പോത്താനിക്കാട് കുടുംബശ്രീ പ്രവർത്തകർ. ഇവരുടെ ഹോട്ടലിൽ ഭക്ഷണത്തിന്റെ രുചിക്ക് പുറമെ, ഹോട്ടലിന്റെ മുറ്റം നിറയെ കായിച്ചുല്ലസിച്ച് പച്ചക്കറികളും നിൽക്കുന്നു. പോത്താനിക്കാട് കുടുംബശ്രീ നടത്തുന്ന ജനകീയ ഹോട്ടലിലാണ് മനസ്സിന് കുളിർമ്മയേകുന്ന ഈ വിത്യസ്തമായ കാഴ്ച. സംസ്ഥാന സർക്കാരിൻ്റെ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് 2020 ജനുവരി ഒന്നിന് ഇരുപത് രൂപയ്ക്ക് ഊണ് നൽകുന്ന ജനകീയ ഹോട്ടൽ പോത്താനിക്കാട് കുടുംബശ്രീയുടെ നേത്യത്വത്തിൽ ആരംഭിച്ചത്. സി ഡി എസ്സ് മെമ്പർമാരായ
മഞ്ജു സാബു, ശ്രീദേവി സിജു, ജസീന്ത വർഗ്ഗീസ്, ഉഷ ഭാസ്കരൻ, ദീപ എൽദോസ് എന്നിവരാണ് ജനകീയ ഹോട്ടൽ നടത്തിപ്പുകാർ.

രാവിലെ 7 മണിക്ക് എത്തുന്ന ഇവർ ഹോട്ടലിലെ ജോലി തിരക്കുകൾക്കിടയിലാണ് പച്ചക്കറി കൃഷിക്ക് സമയം കണ്ടെത്തുന്നത്. ടൗണിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലിന് ചുറ്റുമുള്ള മുറ്റത്താണ് ഒരിഞ്ച് സ്ഥലം പോലും പാഴാക്കാതെ പച്ചക്കറിതൈകൾ ഗ്രോബാഗിൽ നട്ട് വളർത്തി ഹോട്ടലിലെ ആവശ്യങ്ങൾക്കുള്ള വിഷരഹിതമായ വെണ്ടക്കയും, തക്കാളിയും, പയറും, ഇഞ്ചിയും, പടവലങ്ങയും വെള്ളരിയും, വഴുതനയ്ങ്ങായും, ആവശ്യത്തിനായുള്ള മുളകും കൃഷി ചെയ്ത് ഉൽപാദിപ്പിക്കുന്നത്. മറ്റുള്ളവരുടെ വിശപ്പകറ്റുന്നതോടൊപ്പം പച്ചക്കറി കൃഷിയോടുള്ള ഇവരുടെ താൽപര്യം കൂടിയാണ് ഇവിടെ കാണുവാൻ കഴിയുന്നത്.പോത്താനിക്കാട് കൃഷി ഓഫീസിൽ നിന്നും ആണ് മണ്ണ് നിറച്ച ഗ്രോബാഗും പച്ചക്കറിതൈകളും വിതരണം ചെയ്തത്.

ലോക് ഡൗൺ കാലത്ത് മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലും ആരംഭിച്ച കമ്യുണിറ്റി കിച്ചൻ്റെ തുടർച്ചയെന്നോണമാണ് ജനകീയ ഹോട്ടലുകൾ ആരംഭിച്ചത്. 1100 ഓളം ജനകീയ ഹോട്ടലുകളാണ് ഇത്തരത്തിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്.ഇതിൻ്റെ ഭാഗമായി 20 രൂപയ് ഉച്ചയൂൺ ലഭ്യമാക്കി കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകി സർക്കാരിൻ്റെ വിശപ്പുരഹിത കേരളം എന്ന ലക്ഷ്യത്തെ യാഥാർത്യമാക്കുകയാണ് പോത്താ നിക്കാട്ടെ ഒരു കൂട്ടം കുടുംബശ്രീ പ്രവർത്തകർ. ഉച്ചയൂൺ കൂടാതെ ഇടനേരങ്ങളിലെ ഭക്ഷണവും അശ്യക്കാർക്ക് ഹോം ഡെലിവറി സൗകര്യവും കുറഞ്ഞ നിരക്കിൽ ഇവിടെ നിന്ന് ഓഡർ സ്വീകരിച്ച് ലഭ്യമാക്കുന്നുണ്ട്.

ജില്ലാ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ജനകീയ ഹോട്ടലിനുള്ള റിവോൾവിംങ് ഫണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് കുടുംബശ്രീ യൂണിറ്റുകൾക്ക് ലഭ്യമാക്കുന്നത്.കൂടാതെ ഒരു ഊണിന് 10 രൂപ നിരക്കിൽ സർക്കാർ സബ്സീഡിയും ലഭിക്കുന്നുണ്ട്.
ചോറ്, തോരൻ, അച്ചാർ, സാമ്പാർ / രസം / മോര്കറി എന്നിവയുൾപ്പെടെയാണ് ഇരുപത് രൂപയ്ക്കുള്ള ഊണ് നൽകുന്നത്. ഇത് കൂടാതെ 30 രൂപ മുതൽ മീൻ പൊരിച്ചതും 60 രൂപയ്ക്ക് സ്വാധിഷ്ടമായ ചിക്കൻ കറിയും 100 രൂപയ്ക്ക് ബിരിയാണിയും ഇവിടെ നിന്ന് ലഭിക്കും. ദിനംപ്രതി 100 നും 180 നും ഇടയിൽ ഊണ് ഇവിടെ നിന്നും നൽകുന്നുണ്ട്. പാവപ്പെട്ട ആളുകൾക്കും, തൊഴിലാളികൾക്കും, കൂടാതെ വഴി യാത്രക്കാർക്കും ഈ ജനകീയ ഹോട്ടലും ഇവിടുത്തെ ഭക്ഷണവും ഏറെ ആശ്വാസകരമാണ് എന്ന് പറയാതിരിക്കാൻ വയ്യ.

മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന പോത്താനിക്കാട് ജനകീയ ഹോട്ടൽ കുടുംബശ്രീ ജില്ലാ മിഷൻ്റെ ഗ്രേഡ് പരിശോധനയിൽ എ പ്ലസ് ഗ്രേഡാണ് കരസ്ഥമാക്കിയത്. പൊതുജനങ്ങളിൽ നിന്നും വലിയ തോതിലുള്ള ജനപിൻന്തുണ നേടിക്കൊണ്ടാണ് ഹോട്ടലിൻ്റെ പ്രവർത്തനം മുന്നോട് പോകുന്നത്.

You May Also Like

ACCIDENT

കോതമംഗലം: കാസർകോഡ് എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ അപകടത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. പോത്താനിക്കാട് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കാസർഗോഡ് എ ആർ ക്യാമ്പിലെ അസി.എം റ്റി ഒ സജി മാത്യു വാണ്...

CRIME

പോത്താനിക്കാട്: പോത്താനിക്കാട് വീടിന് തീവച്ച കേസിൽ പ്രതി അറസ്റ്റിൽ . പൈങ്ങോട്ടൂർ ആയങ്കര പറക്കാട്ട് വീട്ടിൽ ബേസിൽ ബെന്നി (22) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കേപ്പടി ഭാഗത്തുള്ള പോഞ്ചാലി ശിവന്റെ വീടിനാണ്...

NEWS

പോത്താനിക്കാട്: പോത്താനിക്കാട് സ്വദേശിയെ യുഎഇയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. യുഎഇ ഉമ്മുല്‍ഖുവൈനിലെ താമസസ്ഥലത്താണ് പോത്താനിക്കാട് മറ്റത്തില്‍ ആല്‍ബിന്‍ സ്‌കറിയയെ (38) വ്യാഴാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഉമ്മുല്‍ഖുവൈന്‍ ഷെയ്ഖ് ഖലീഫ ആശുപത്രി മോര്‍ച്ചറിയില്‍...

CRIME

പോത്താനിക്കാട് : അമ്പലത്തിലെ ഭണ്ഡാരമോഷ്ടാവ് അറസ്റ്റിൽ . പോത്താനിക്കാട് മാവുടി അപ്പക്കൽ വീട്ടിൽ പരീത് (അപ്പക്കൽ പരീത് 59) നെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവാണിയൂർ കുംഭ പ്പിള്ളി അമ്പലം, മോനിപ്പിള്ളി...