കോതമംഗലം: ഇന്ന് എറണാകുളം എക്സൈസ് ഇന്റലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കോതമംഗലം താലൂക്ക് പോത്താനിക്കാട് വില്ലേജ് പോത്താനിക്കാട് കരയിൽ കൂരംകുന്നേൽ വീട്ടിൽ ചിപ്പൻ മകൻ രാജു ( 60 )എന്നയാൾ ടിയാന്റെ വീട്ടിൽ ചാരായം വാറ്റുന്നതിനുള്ള 20 ലിറ്റർ വാഷും ഒരു ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും സൂക്ഷിച്ച് വച്ചിരുന്നത് കോതമംഗലം എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ.എ.നിയാസും പാർട്ടിയും കൂടി കണ്ട് പിടിച്ച് കേസാക്കി. സംഭവ സ്ഥലത്ത് നിന്നും പോയ ടി രാജുവിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.
ഓണത്തോടനുബന്ധിച്ചുള്ള തീവ്ര സന്നാഹ കാലഘട്ടമായതിനാൽ പരിശോധനകൾ ശക്തിപ്പെടുത്തി വരും ദിവസങ്ങളിലും പരിശോധനകൾ തുടരും പാർട്ടിയിൽ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ M A യൂസഫലി, സിവിൽ എക്സൈസ് ഓഫീസർ ബേസിൽ കെ. തോമസ്, M C ജയൻ എന്നിവരും ഉണ്ടായിരുന്നു.