പോത്താനിക്കാട് : പുളിന്താനത്ത് പ്രകൃതി വിരുദ്ധ പീഡന (പോക്സോ)കേസിൽ സിപിഎമ്മിന്റെ സജീവ പ്രവർത്തകനായ തേക്കുംകാട്ടിൽ ബെന്നിയെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. പുളിന്താനത്ത് മറ്റൊരു പോക്സോ കേസിൽ പ്രതിചേർക്കപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷാൻ മുഹമ്മദിനെ മുവാറ്റുപുഴ എം എൽ എ മാത്യു കുഴൽനാടൻ സംരക്ഷിക്കുകയാണെന്നും ഷാനിനെ അറസ്റ്റ് ചെയ്യുക, എന്ന ആവശ്യമുന്നയിച്ച് പ്രതിക്ഷേധിക്കുകയും നിരാഹാരം കിടക്കുകയും ചെയ്ത് പ്രകടനം നടത്തിയ ആളാണ് ഇപ്പോൾ പോലീസ് പിടിയിലായ ബെന്നി.
പുളിന്താനത്ത് 12 വയസുള്ള ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പാര്‍ട്ടി പ്രവര്‍ത്തകനെ സംരക്ഷിക്കാന്‍ സിപിഎം ശ്രമിക്കുന്നതായി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായ പ്രതിയെ പോലീസ് കേസില്‍നിന്ന് രക്ഷിക്കുന്നതിന് ഭരണ സ്വാധീനം ഉപയോഗിക്കുകയും ഇക്കാര്യത്തിനുവേണ്ടി കുട്ടിയുടെ വീട്ടുകാരില്‍ സമ്മര്‍ദം ചെലുത്തുകയും ഉണ്ടായെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എന്‍.എം. ജോസഫ് ആരോപിച്ചു. 48-കാരൻ ബെന്നി ജോസഫാണ് ഏഴാം ക്ലാസ് കാരനായ വിദ്യാർത്ഥിയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായത്. മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയത്ത് മുറിയിൽ അതിക്രമിച്ച് കയറിയാണ് പ്രതി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി കഴിഞ്ഞ ദിവസം റിമാൻ്റ് ചെയ്‌തിരുന്നു.