പോത്താനിക്കാട് : വീട് കയറി ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഇടുക്കി വെൺമണി കീരംചിറ സോബിൻ (33) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. 2 ന് രാത്രി കടവൂർ മാവിൻ തൊട്ടിയിലെ ഭാര്യവീടാണ് ഇയാൾ ആക്രമിച്ചത്. ജനൽച്ചില്ലും, പോർച്ചിൽക്കിടന്ന കാറും, ജലവിതരണ പൈപ്പും അടിച്ചു തകർത്തു. വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിൽ ഇൻസ്പെക്ടർ നോബിൾ മാത്യു, എസ് ഐ മാരായ ജിയോ മാത്യു, വി.സി ജോൺ, ഏ.എസ്.ഐ ടിറ്റോ പീറ്റർ, എസ്.സി.പി.ഒ അജീഷ് കുട്ടപ്പൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
