കോതമംഗലം : പോത്താനിക്കാട് ഫാര്‍മേഴ്‌സ് ബാങ്കിനെ തട്ടിപ്പിന്റെ കേന്ദ്രമാക്കുന്ന യു ഡി എഫ് ഭരണസമിതിയെ പുറത്താക്കാന്‍ സഹകാരികള്‍ മുന്നോട്ടു വരണമെന്ന് ആന്റണി ജോണ്‍ എം എല്‍ എ പറഞ്ഞു.പോത്താനിക്കാട് ഫാര്‍മേഴ്സ് ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിന്റെ ഭാഗമായി സഹകരണ സംരക്ഷണ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പോത്താനിക്കാട് ഇരുമ്പായില്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിന്‍സന്‍ ഇല്ലിക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം പി എന്‍ ബാലകൃഷ്ണന്‍,ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്,എന്‍ സി പി മൂവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് വില്‍സണ്‍ നെടുങ്കല്ലേല്‍,പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്,വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്,എ കെ സിജു,കെ പി ജയിംസ്,എം എം ബക്കര്‍,ജോളി പൊട്ടക്കല്‍,വര്‍ക്കിച്ചന്‍ തെക്കേക്കുന്നേല്‍ എന്നിവര്‍ സംസാരിച്ചു.
501 അംഗ ജനറല്‍ കമ്മിറ്റിയെയും 101 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.വില്‍സണ്‍ ഇല്ലിക്കല്‍(ചെയര്‍മാന്‍),എ കെ സിജു(കണ്‍വീനര്‍),ഖദീജ മുഹമ്മദ്,കെ പി ജെയിംസ്,എന്‍ എ ബാബു,ജോര്‍ജ്ജ് മാത്യു,പി വി ഐസക്ക്,മഞ്ജു സാബു,കാര്‍ത്തു ശശി കുമാര്‍(രക്ഷാധികാരികള്‍),എം എം ബക്കര്‍ (ട്രഷറാർ).