കോതമംഗലം : പോത്താനിക്കാട് ഫാർമേഴ്സ് ബാങ്ക് തെരഞ്ഞെടുപ്പിൽ യു ഡി എഫ് പാനലിന് സമ്പൂർണ്ണ വിജയം. കാലങ്ങളായി യുഡിഎഫ് ഭരിക്കുന്ന പോത്താനിക്കാട് ഫാർമേഴ്സ് സഹകരണ ബാങ്ക് പിടിച്ചെടുക്കാൻ എല്ലാ കുൽസിത ശ്രമങ്ങളും CPIM നടത്തി. ബാങ്കിനെതിരെ നിരവധി അന്വേഷണങ്ങളും അഴിമതി ആരോപണങ്ങളും കൊണ്ടുവന്നു. അതൊന്നും നിലനിൽക്കാതെ വന്നപ്പോൾ തെരഞ്ഞെടുപ്പിനു മുമ്പ് ആയിരക്കണക്കിന് വോട്ടുകൾ വെട്ടിമാറ്റി വ്യാപകമായ കള്ള വോട്ടുകൾക്കും അക്രമണങ്ങൾക്കും തുനിഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള എല്ലാ വിധ പരിശ്രമവും നടത്തി. യുഡിഎഫ് പ്രവർത്തകർ കണ്ണിലെണ്ണയൊഴിച്ച് ജാഗ്രതയോടെ കാത്തിരുന്നത് കൊണ്ടാണ് ഒരു അട്ടിമറി ഒഴിവാക്കാൻ ആയത്.
തിരഞ്ഞെടുപ്പിന്റെ അവസാന നിമിഷം വരെ അട്ടിമറിശ്രമം നടന്നു. ഒടുവിൽ തെരഞ്ഞെടുപ്പിനുശേഷം അക്രമം അഴിച്ചു വിട്ടിരിക്കുകയാണ് സിപിഎം. പോലീസ് ആണെങ്കിൽ കാഴ്ചക്കാരെ പോലെ നിൽക്കുന്നു. സിപിഎം ന്റെ എല്ലാ അതിക്രമങ്ങളെയും പ്രതിരോധിച്ച കോൺഗ്രസ്സ് യുഡിഫ് പ്രവർത്തകർക്കും, ഐക്യത്തോടെയുള്ള ചിട്ടയായ പ്രവർത്തനത്തിന്റെ വിജയം കൂടിയാണ് ഇത്എന്ന് മാത്യു കുഴൽനാടൻ എം.എൽ.എ വെളിപ്പെടുത്തി.
