മുവാറ്റുപുഴ : പോലീസുദ്യോഗസ്ഥരെ ആക്രമിച്ച് ഔദ്യോഗീക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ. ഈസ്റ്റ് മാറാടി പുള്ളോർ കുടിയിൽ വീട്ടിൽ വിഷ്ണു വിജയൻ (26 ) നെയാണ് കല്ലൂർക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ24 ന് ആണ് സംഭവം. കല്ലൂർക്കാട് കടുക്കാഞ്ചിറ ഭാഗത്ത് ഇയാൾ ബഹളമുണ്ടാക്കിയതിനെ തുടർന്ന് അറസ്റ്റ് ചെയ്യാനെത്തിയ പോലീസുദ്യോഗസ്ഥരെയാണ് ആക്രമിച്ചത്. എസ്ഐ അബൂബക്കർ സിദ്ദിക്ക്, അനിൽകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ സബ്ബ് ഇൻസ്പെക്ടർ ടി.കെ മനോജ്, എ എസ് ഐ എഡിസൺ മാത്യൂ എസ് സി പി ഒ എം.എൻ.ബിനു, സി പി ഒമാരായ ജിൻസൺ, സാൻറൂ, ബോബി എന്നിവരുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാഡ് ചെയ്തു.
