മൂവാറ്റുപുഴ: കാര്‍ മോഷ്ടിച്ച് നമ്പര്‍ മാറ്റി സുഹൃത്തുമായി കറങ്ങിനടന്ന മോഷ്ടാവ് തിരുവനന്തപുരത്ത് നിന്ന് പോലീസ് പിടിയില്‍. മുളവൂര്‍ പായിപ്ര പൈനാപ്പിള്‍ സിറ്റി പേണ്ടാണത്ത് അല്‍ സാബിത്ത് (20)നെയാണ് മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കരുട്ടുകാവ് ഭാഗത്തെ വീട്ടില്‍നിന്ന് കഴിഞ്ഞ നാലാം തീയതി വെളുപ്പിന് വീടിന്റെ പോര്‍ച്ചില്‍ നിന്ന് സ്വിഫ്റ്റ് കാര്‍ മോഷ്ടിക്കുകയായിരുന്നു. മോഷണം നടത്തിയ വാഹ്നം അന്ന് തന്നെ തിരുവനന്തപുരത്ത് എത്തിച്ച് രൂപമാറ്റം വരുത്തി. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെണ്‍സുഹൃത്തും ഒന്നിച്ചായിരുന്നു യാത്ര.
പ്രതി വാഹനത്തിന് വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച ശേഷം ആയിരുന്നു ഉപയോഗിച്ച് വന്നിരുന്നത്. ആര്‍ഭാടജീവിതത്തിനായിട്ടാണ് മോഷണം നടത്തിയത് എന്ന് പ്രതി പോലീസിനോട് പറഞ്ഞു. സമാന കുറ്റകൃത്യങ്ങളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ് ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയിലേക്കെത്തിയത്. ഡിവൈഎസ്പി പി.എം ബൈജുവിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണസംഘത്തില്‍ എസ്‌ഐമാരായ വിഷ്ണു രാജു, കെ.കെ രാജേഷ്, പി.ബി സത്യന്‍, പി.സി ജയകുമാര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ബിജു സീനിയര്‍ സിപിഓമാരായ ബിബില്‍ മോഹന്‍, എച്ച്. ഹാരിസ്, സി പി ഒ ശ്രീജു ചന്ദ്രന്‍ എന്നിവരും ഉണ്ടായിരുന്നു.
