കോതമംഗലം: മികച്ച മാധ്യമ റിപ്പോർട്ടർക്ക് തിരുവനന്തപുരം സാഹിത്യ കലാ സാംസ്‌കാരിക വേദി ഏർപ്പെടുത്തിയ പി. എൻ. പണിക്കർ സ്മാരക മാധ്യമശ്രീ പുരസ്കാരം പത്ര പ്രവർത്തകനും ,കോതമംഗലം എം. എ. കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ. സി. അലക്സിന് സമ്മാനിച്ചു.തിരുവനന്തപുരം ബ്രിട്ടീഷ് ലൈബ്രറി ഹാളിൽ നടന്ന പി. എൻ പണിക്കർ അനുസ്മരണത്തിൽ ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരനും,ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ ബഹുമതി ജേതാവുമായ സ്പീഡ് കാർട്ടൂണിസ്റ്റ് അഡ്വ . ഡോ. ജിതേഷ്ജി അവാർഡ് സമർപ്പിച്ചു. സീനിയർ സിവിൽ ജഡ്ജിയും,തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ എസ് ഷംനാദ് മുഖ്യപ്രഭാഷണം നടത്തി.ലോക കേരള സഭ അംഗം അഡ്വ. എം. എ. സിറാജ്ജുദ്ദീൻ, കെ എസ് ഇ ബി ചീഫ് വിജിലൻസ് ഓഫീസർ പ്രശാന്തൻ കാണി ഐ പി എസ്,ആർ ജെ ഡി ദേശീയ നിർവഹക സമിതി അംഗം നൗഷാദ് തൊട്ടുങ്കര,മുൻ ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എം. ആർ തമ്പാൻ,സാഹിത്യകാരി ശാന്ത തുളസിദരൻ, ഡോ. ജെറി മാത്യു എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
ചിത്രം : പി. എൻ. പണിക്കർ മാധ്യമശ്രീ പുരസ്കാരം അതിവേഗവര കാർട്ടൂണിസ്റ്റ് അഡ്വ. ഡോ. ജിതേഷ് ജി ഏബിൾ. സി. അലക്സ്ന് സമ്മാനിക്കുന്നു.



























































