കോതമംഗലം : നേര്യമംഗലം ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡീൻ കുര്യാക്കോസ് എം പി നിർവഹിച്ചു. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യപ്രഭാഷണം നടത്തി. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ അനുമോദന പ്രഭാഷണം നിർവഹിച്ചു. ചടങ്ങിൽ കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കണ്ണൻ പുള്ളിയിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജിംസിയ ബിജു, ഹരീഷ് രാജൻ, പി ജി രാമചന്ദ്രൻ നായർ,കെ പി വിജയൻ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ മഞ്ജു വി ആർ നന്ദിയും അറിയിച്ചു.ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു.
