Connect with us

Hi, what are you looking for?

CHUTTUVATTOM

പിണ്ടിമന സ്കിൽ ഡെവലപ്പ്മെന്റ് മൾട്ടി പർപ്പസ് ഇൻഡസ്ട്രിയൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം നടന്നു.

കോതമംഗലം : പിണ്ടിമന പഞ്ചായത്തിന്റെ വ്യവസായ വാണിജ്യ മേഖലകളിൽ പുതു സംരംഭങ്ങൾക്കു തുടക്കം കുറിക്കുവാൻ സഹായകമാകാവുന്ന പിണ്ടിമന സ്കിൽ ഡെവലപ്പ്മെന്റ് മൾട്ടി പർപ്പസ് ഇൻഡസ്ട്രിയൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനം പിണ്ടിമന എൻ. എസ്. എസ്. കരയോഗം ഹാളിൽ വച്ചു നടന്നു. സൊസൈറ്റി പ്രസിഡന്റ്‌ എൻ. ശ്രീകുമാർ അദ്യക്ഷനായ ചടങ്ങിൽ പിണ്ടിമന പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. ജെസ്സി സാജു ഉദ്ഘാടനം നിർവഹിച്ചു. സൊസൈറ്റി സെക്രട്ടറി കെ. പി സുകുമാരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സൊസൈറ്റി പ്രസിഡന്റ്‌ എൻ. ശ്രീകുമാർ, സൊസൈറ്റി വൈസ് പ്രസിഡന്റ്‌ അനൂപ് എം. ശ്രീധരൻ, വാർഡ് മെമ്പർ അരുൺ. കെ. കെ, അഡ്വക്കേറ്റ് സി. എൻ സാദാശിവൻ എന്നിവർ സംസാരിച്ചു. പിണ്ടിമന എസ്. എൻ. ഡി പി ശാഖ പ്രസിഡന്റ്‌ സി. എസ് രവീന്ദ്രൻ മെമ്പർഷിപ് വിതരണ ഉദ്ഘാടനം നടത്തി. പിണ്ടിമന എൻ. എസ്. എസ് കരയോഗം പ്രസിഡന്റ്‌ ശ്രീ. എ. എൻ രാമചന്ദ്രൻ നായർ കൃതഞത പ്രകാശിപ്പിച്ചു.

പിണ്ടിമന കരയോഗ മന്തിരത്തിന്റെ താഴത്തെ നിലയിലാണ് സൊസൈറ്റി പ്രവൃത്തിക്കുന്നത്. സൊസൈറ്റി ഉദ്ഘടനത്തിന് ശേഷം IFSE എന്ന ഇന്റർനാഷണൽ ട്രസ്റ്റ് പഞ്ചായത്തിൽ നടത്തുവാൻ ഉദ്ദേശിക്കുന്ന ഖര മാലിന്യ സംസ്കരണ പദ്ധതിയെക്കുറിച്ചുള്ള വിശദീകരണം IFSE താലൂക് കൺവീനർ പി. ടി മുരളീദാസ് നിർവഹിച്ചു. തുടർന്ന തേനും തേനിന്റെ മൂല്യവർധിത ഉത്പന്നങ്ങൾ എന്നിവയെ സംബന്ധിച്ച് സംസ്ഥാനത്തെ മികച്ച കർഷകനുള്ള അവാർഡ് നേടിയ ശ്രീ ടി. കെ രാജു വിന്റെ നടത്തിയ ഒരു ക്ലാസും ഉണ്ടായിരുന്നു.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...