കോതമംഗലം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പിണ്ടിമന സെന്റ് ജോൺസ് യാക്കോബായ പള്ളിയുടെ നേതൃത്വത്തിൽ പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. വികാരി ഫാദർ ബൈജു ഷാണ്ടി തടിക്കൂട്ടിൽ, സഹവികാരി എബിമോൻ പീറ്റർ കിഴക്കേപ്പുറത്ത്, വാർഡ് മെമ്പർ അരുൺ വി കുന്നത്ത്,ട്രസ്റ്റിമാരായ എൽദോസ് സ്കറിയ തുടുമ്മേൽ, ജോയി വർഗ്ഗീസ് മരോട്ടിക്കാട്ട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
