കോതമംഗലം: കഴിഞ്ഞ വർഷം ഡിസംബർ മാസം 14 ന് രാത്രി പുന്നക്കാട് സ്വദേശി അജിത്തിനെ പുന്നക്കാട് ഇയാളുടെ വീടിന് സമീപം വച്ച് മുൻവൈരാഗ്യത്തിന്റെ പേരിൽ ആക്രമിച്ച ശേഷം ഒളിവിൽ പോയ കോതമംഗലം കള്ളാട് മഠത്തിക്കുടി വീട്ടിൽ അനിൽ വർഗീസ് എന്ന അള്ളാവു (28), പിണ്ടിമന വാലയിൽ വീട്ടിൽ ജിയോമോൻ എന്ന ജോൺ (33), കള്ളാട് ചെമ്മനം പാറയിൽ രതീഷ് തോട്ട(32) എന്നിവരാണ് കോതമംഗലം പൊലീസിന്റെ പിടിയിലായത്. കോതമംഗലം ഇൻസ്പെക്ടർ അനിലിന് ലഭിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ് ഐ ശ്യാംകുമാർ, എ എസ് ഐ നിജു ഭാസ്കർ, നൗഷാദ്, പൊലീസുകാരായ ആസാദ്, കൃഷ്ണകുമാർ, അനൂപ്, ജിതേഷ്, അസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പെരുമ്പാവൂർ അറക്കപ്പടി ഭാഗത്ത് നിന്നും പിടികൂടിയത്. രണ്ടാഴ്ച മുൻപ് ഇടുക്കി കാഞ്ഞാർ കൂവപ്പിള്ളി ഭാഗത്ത് ഒളിവിൽ താമസിച്ചിരുന്ന പ്രതികൾ തലനാരിഴയ്ക്കാണ് പൊലീസിന്റെ കൈയിൽ നിന്നും രക്ഷപ്പെട്ടത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
