കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ 10-ാം വാർഡിൽ 2 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അമ്പോലിക്കാവ് – കമ്പനിപ്പടി റോഡ്, ഐക്യപുരം കോളനി റോഡ് എന്നീ 2 റോഡുകളുടെ നവീകരണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 2 റോഡുകൾക്ക് കൂടി 20 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. റോഡുകളുടെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് ജെയ്സൺ ദാനിയേൽ,പഞ്ചായത്ത് മെമ്പർമാരായ ഹസീന അലിയാർ,ബിജു പി നായർ,അരുൺ വി കുന്നത്ത്,എസ് എം അലിയാർ,മുജീബ് സി പി,എസ് കെ ഇബ്രാഹിം, കെ എം അസീസ്,ബഷീർ കെ കെ തുടങ്ങിയവർ സന്നിഹിതരായിരുന്നു.